ഈ സിനിമയ്ക്ക് എതിരെ കേസ് കൊടുക്കണം.. ഇതിന് ആര് നഷ്ടപരിഹാരം തരും: ബെന്യാമിന്‍

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച ‘ജയ ജയ ജയ ജയഹേ’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണമെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍. ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടുള്ള കുറിപ്പാണ് ബെന്യാമിന്‍ പങ്കുവച്ചിരിക്കുന്നത്. ചിരിച്ച് വയറുളക്കിയതിന് ആര് നഷ്ടപരിഹാരം തരും എന്നാണ് ബെന്യാമിന്‍ ചോദിക്കുന്നത്.

”ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കണം. ചിരിച്ചു ചിരിച്ച് വയറുളുക്കിയതിന് ആര് നഷ്ട പരിഹാരം തരും. എന്തായാലും തിയേറ്റര്‍ ഒന്നാകെ ഇങ്ങനെ ചിരിച്ചു മറിയുന്നത് അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ബേസിലിന്റെ രാജേഷ് സൂപ്പര്‍. ദര്‍ശനയുടെ ജയ ഡൂപ്പര്‍. പക്ഷെ രാജേഷിന്റെ അമ്മയാണ് സൂപ്പര്‍ ഡൂപ്പര്‍. സംവിധായകന്‍ വിപിന്‍ ദാസിനും സംഘത്തിനും അഭിനന്ദനങ്ങള്‍” എന്നാണ് ബെന്യാമിന്‍ കുറിച്ചിരിക്കുന്നത്.

വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ എത്തിയത്. ഫാമിലി എന്റര്‍ടെയ്‌നര്‍ ആയി ഒരുക്കിയ ചിത്രത്തില്‍ ആനന്ദ് മന്‍മഥന്‍, അസീസ്, സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങളില്‍ എത്തിയത്. ഐക്കണ്‍ സിനിമാസാണ് ചിത്രത്തിന്റെ വിതരണം.

ബബ്ലു അജുവാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി,ജോണ്‍ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്. അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ഗാന രചന വിനായക് ശശികുമാര്‍, ശബരീഷ് വര്‍മ്മ, ജമൈമ. ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

കല ബാബു പിള്ള, ചമയം സുധി സുരേന്ദ്രന്‍, വസ്ത്രലങ്കാരം അശ്വതി ജയകുമാര്‍, നിര്‍മ്മാണ നിര്‍വഹണം പ്രശാന്ത് നാരായണന്‍, മുഖ്യ സഹ സംവിധാനം അനീവ് സുരേന്ദ്രന്‍, ധനകാര്യം അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ ഐബിന്‍ തോമസ്, നിശ്ചല ചായാഗ്രഹണം -എസ് ആര്‍ കെ, വാര്‍ത്താ പ്രചരണം വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍. യെല്ലോ ടൂത്ത് ആണ് പബ്ലിസിറ്റി ഡിസൈന്‍സ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി