ക്രിട്ടിക്കല്‍ കണ്ടീഷന്‍ മാറി, എങ്കിലും നിങ്ങളുടെ പ്രാര്‍ത്ഥന ആവശ്യമാണ്; ബാലയുടെ ആരോഗ്യനിലയെ കുറിച്ച് എലിസബത്ത്

കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം അതിജീവനത്തിന്റെ പാതയിലേക്ക് നടന്‍ ബാല. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് ഭാര്യ എലിസബത്ത് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി. ഗുരുതരമായ കരള്‍രോഗത്തെ ുടര്‍ന്ന് ഒരു മാസം മുമ്പായിരുന്നു ബാലയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ബാലയ്ക്ക് വേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍ നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു. ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറി ബാല ആരോഗ്യം വീണ്ടെടുത്തു വരികയാണ് എന്നാണ് എലിസബത്ത് വീഡിയോയിലൂടെ അറിയിക്കുന്നത്.

എലിസബത്തിന്റെ വാക്കുകള്‍:

എല്ലാവര്‍ക്കും സുഖമാണെന്ന് വിചാരിക്കുന്നു. കഴിഞ്ഞ ഒന്നര രണ്ടു മാസമായി ടെന്‍ഷനിലൂടെയും വിഷമ ഘട്ടത്തിലൂടെയുമാണ് കടന്നു പോയത്. എല്ലാവരുടെയും പ്രാര്‍ഥന ഉണ്ടായിരുന്നു. കുറേ പേര്‍ മെസേജ് അയച്ചും ഫോണ്‍ വിളിച്ചുമൊക്ക കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. പ്രാര്‍ഥനകള്‍ അറിയിച്ചിരുന്നു. ഇനി ശ്രദ്ധിക്കേണ്ട സമയങ്ങളാണ്. എന്നാലും ബാല ചേട്ടന്‍ ബെറ്റര്‍ ആയിട്ടുണ്ട്.

ക്രിട്ടിക്കല്‍ കണ്ടീഷനൊക്കെ മാറി. ആരോഗ്യം വീണ്ടെടുത്തു വരികയാണ്. ഞാന്‍ ഇനി കുറച്ച് കാലം ലീവ് ആയിരിക്കും. വീട്ടില്‍ തന്നെ ആയിരിക്കും. രണ്ട് മാസമായി വീഡിയോകളൊന്നും തന്നെ ഞങ്ങള്‍ ചെയ്തിരുന്നില്ല. ഇടയ്ക്ക് ഇങ്ങനെയുള്ള അപ്‌ഡേറ്റ്‌സ് മാത്രമാണ് ഫെയ്‌സ്ബുക്കിലും യുട്യൂബിലും ആയി കൊടുത്തു കൊണ്ടിരുന്നത്.

കുറച്ച് ഫോട്ടോസ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനിടയില്‍ ഞങ്ങളുടെ വെഡ്ഡിങ് ആനിവേഴ്‌സറി വന്നിരുന്നു. ആശുപത്രിയില്‍ വച്ച് തന്നെ കേക്ക് കട്ടിങ്ങ് ഒക്കെ നടത്തി. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി. ഇനിയും നിങ്ങളുടെ പ്രാര്‍ഥന ആവശ്യമാണ്. മുമ്പുളള പോലെ തന്നെ വിഡിയോകള്‍ യൂട്യൂബ് ചാനലില്‍ പങ്കുവയ്ക്കുന്നതായിരിക്കും.

Latest Stories

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍

സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജമാണ്, ജയിച്ചാൽ സിനിമയുപേക്ഷിക്കും: കങ്കണ