'അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം' റിലീസിന് മുമ്പേ ഇന്റര്‍നെറ്റില്‍; പിന്നില്‍ തമിഴ് റോക്കേഴ്‌സ്

സിനിമാലോകം കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം അവഞ്ചേര്‍സ് 4: എന്‍ഡ് ഗെയിം റിലീസിന് മുന്നേ ഇന്റര്‍നെറ്റില്‍. പതിവു പോലെ തന്നെ തമിഴ് റോക്കേഴ്‌സാണ് ചിത്രം ചോര്‍ത്തിയിരിക്കുന്നത്. ചിത്രം നാളെ ഇന്ത്യയില്‍ റിലീസ് ചെയ്യാനിരിക്കെയാണ് ഇന്റര്‍നെറ്റില്‍ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മാര്‍വെല്‍ നിരയിലെ അവസാന ചിത്രമായ സിനിമ ഇന്നലൊണ് ലോകമെമ്പാടും റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. ഇന്ത്യയില്‍ നേരത്തെ തന്നെ ടിക്കറ്റുകള്‍ ഓണ്‍ലൈനായി വിറ്റു തീര്‍ന്നിരുന്നു. രണ്ട് മൂന്ന് ദിവസത്തേക്ക് ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ് ഉള്ളത്. അത്തരമൊരു സാഹചര്യത്തില്‍ നില്‍ക്കവേയാണ് വ്യാജന്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയിലാണ് ചിത്രത്തിന്റെ വ്യാജപ്രിന്റ് പ്രചരിക്കുന്നത്. സിനിമ വ്യവസായത്തിന് വെല്ലുവിളി ഉയര്‍ത്തി വിലസുന്ന തമിഴ് റോക്കേഴ്‌സ് പോലുള്ള സൈറ്റുകള്‍ക്ക് ഇതുവരെ പൂട്ടിടാന്‍ കഴിയാത്തത് ഏറെ പ്രതിന്ധിയാണ് സൃഷ്ടിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ലൂസിഫര്‍, മധുരരാജ, മേരാ നാം ഷാജി, കാഞ്ചന 3 തുടങ്ങിയ ചിത്രങ്ങളുടെ വ്യാജനും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ