'അവകാശമാണ്, കടമയാണ്'; വോട്ട് ചെയ്ത് പൃഥ്വിരാജും കൃഷ്ണകുമാറും, മറ്റ് താരങ്ങളും

സമ്മതിദാനാവകാശം വിനിയോഗിച്ച് സിനിമാ താരങ്ങള്‍. പൃഥ്വിരാജ്, ഭാര്യ സുപ്രിയ, ആസിഫ് അലി, രഞ്ജി പണിക്കര്‍, ഗായിക സയനോര, സിതാര കൃഷ്ണകുമാര്‍, നീരജ് മാധവന്‍, രശ്മി സോമന്‍, കൃഷ്ണകുമാറും കുടുംബവും തുടങ്ങി നിരവധി താരങ്ങള്‍ വോട്ടു ചെയ്യാനായെത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

നടനും തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാര്‍ ഭാര്യ സിന്ധു, മക്കളായ ഇഷാനി, ദിയ എന്നിവര്‍ക്കൊപ്പമാണ് വോട്ടു ചെയ്യാനെത്തിയത്. വോട്ടു ചെയ്ത ശേഷം വിരലുകളുടെ ചിത്രമാണ് നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

വോട്ട് ഏറെ മൂല്യമുള്ളതാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ അക്രമരഹിതമായ ശക്തമായ ആയുധമാണിത്, ഇത് നമ്മള്‍ വിനിയോഗിക്കണം എന്നാണ് നടി രശ്മി സോമന്‍ വോട്ടു ചെയ്ത ചിത്രം പങ്കുവെച്ച് ഇന്‍സ്റ്റയില്‍ കുറിച്ചത്.

ചുവപ്പ് മാസ്‌ക് അണിഞ്ഞാണ് നടന്‍ നീരജ് മാധവ് വോട്ട് ചെയ്യാനെത്തിയത്. ഭാര്യ ആനിക്കും മക്കള്‍ക്കും ഒപ്പമാണ് സംവിധായകന്‍ ഷാജി കൈലാസ് വോട്ട് ചെയ്യാനെത്തിയത്. അവകാശമാണ്, കടമയാണ് എന്നാണ് ടൊവിനോ വോട്ട് ചെയ്ത ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്.

വോട്ടു ചെയ്യാനുള്ള അവകാശം നിങ്ങളുടെ സൂപ്പര്‍ പവര്‍ ആണ്. ഉപയോഗിക്കുക. വലിയ ഉത്തരവാദിത്വത്തില്‍ നിന്നാണ് വലിയ ശക്തി വരിക എന്നാണ് ഉണ്ണി മുകുന്ദന്‍ മഷി പുരട്ടിയ വിരലിന്റെ ചിത്രം പങ്കുവെച്ച് കുറിച്ചത്. ജയസൂര്യയും വിരലിന്റെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ