അര്‍ജുന്‍ വീണ്ടും മലയാളത്തിലേക്ക്; സംവിധാനം കണ്ണന്‍ താമരക്കുളം

തമിഴ് സൂപ്പര്‍ സ്റ്റാര്‍ അര്‍ജുന്‍ സര്‍ജ വീണ്ടും മലയാളത്തിലേക്ക്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന “വിരുന്ന്” എന്ന ചിത്രത്തിലാണ് അര്‍ജുന്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കഥാപാത്രത്തെയാണ് അര്‍ജുന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് ശേഷം അര്‍ജുന്‍ വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ അഡ്വ. ഗിരീഷ് നെയ്യാര്‍, എന്‍.എം ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പട്ടാഭിരാമന്‍, മരട് 357, ഉടുമ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ചിത്രം എക്‌സ്ട്രിം ഫാമിലി ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. കഥ, തിരക്കഥ, സംഭാഷണം ദിനേഷ് പള്ളത്തിന്റേതാണ്. കണ്ണന്‍ താമരക്കുളം-ദിനേഷ് പള്ളത്ത് കൂട്ടുകെട്ടിലെ ഏഴാമത്തെ ചിത്രം കൂടിയാണ് വിരുന്ന്.

മുകേഷ്, ബൈജു സന്തോഷ്, അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗട്ടി, ഹരീഷ് പേരടി, ഗിരീഷ് നെയ്യാര്‍,ആശ ശരത്ത്, സുധീര്‍, മന്‍രാജ്, കോട്ടയം പ്രദീപ്, ശോഭ മോഹന്‍, പോള്‍ താടിക്കാരന്‍, ജിബിന്‍ സാബ് തുടങ്ങയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിലെ നായികാ നിര്‍ണയം പൂര്‍ത്തിയായി വരുന്നു. മെയ് മൂന്ന് മുതല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പീരുമേട്, തിരുവനന്തപുരം എന്നിവടങ്ങളാണ്.

കൈതപ്രം, റഫീഖ് അഹമ്മദ്, ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് രതീഷ് വേഗ, സാനന്ദ് ജോര്‍ജ് എന്നിവര്‍ സംഗീതം നല്‍കുന്നു. ഛായാഗ്രഹാണം-രവിചന്ദ്രന്‍, എഡിറ്റിംഗ്-വി.ടി ശ്രീജിത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ അങ്കമാലി, കലാസംവിധാനം-സഹസ് ബാല, കോസ്റ്റ്യൂം-അരുണ്‍ മനോഹര്‍, മേക്കപ്പ്-പ്രദീപ് രംഗന്‍, അസോ. ഡയറക്ടര്‍-സുരേഷ് ഇളമ്പല്‍, പി.ആര്‍.ഒ-പി. ശിവപ്രസാദ് & സുനിത സുനില്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ