അര്‍ച്ചന കവിയോട് പൊലീസുകാരന്‍ മോശമായി പെരുമാറി; അന്വേഷണ റിപ്പോര്‍ട്ട് , നടപടി

രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യവേ തന്നോട് പൊലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്ന നടി അര്‍ച്ചന കവി ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച നടിയുടെ സോഷ്യല്‍മീഡിയ പോസ്റ്റ് വളരെ പെട്ടെന്നാണ് വൈറലായത്. പിന്നാലെ സംഭവത്തില്‍ പൊലീസ് ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

ഇപ്പോഴിതാ അര്‍ച്ചന കവിയോടും സുഹൃത്തുക്കളോടും പൊലീസ് ഇന്‍സ്‌പെക്ടര്‍ മോശമായി പെരുമാറിയെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്. ഇന്‍സ്‌പെക്ടര്‍ വി.എസ്.ബിജുവിനെതിരെ വകുപ്പുതല നടപടിക്ക് മട്ടാഞ്ചേരി എ.സി.പി ശുപാര്‍ശ ചെയ്തു.

ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കൊച്ചി കമ്മീഷണര്‍ക്ക് കൈമാറി. ഞായര്‍ രാത്രി പത്തരയ്ക്കുശേഷം കൊച്ചി രവിപുരത്തുനിന്ന് ഓട്ടോയില്‍ ഫോര്‍ട്ടുകൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് നടി അര്‍ച്ചന കവിക്കും സുഹൃത്തുക്കള്‍ക്കും ദുരനുഭവമുണ്ടായത്.

ടിയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ലെന്നാണ് ഇന്‍സ്‌പെക്ടര്‍ വി.എസ്.ബിജു നല്കിയ വിശദീകരണം. രാത്രി പട്രോളിങ്ങിന്റെ ഭാഗമായുള്ള പതിവ് വിവരങ്ങള്‍ മാത്രമാണ് ആരാഞ്ഞതെന്ന് പൊലീസുകാരന്‍ അന്വേഷണ ചുമതലയുള്ള മട്ടാഞ്ചേരി എസിപിക്ക് മറുപടി നല്‍കി. വിശദമായ അന്വേഷണത്തില്‍ ഇന്‍സ്‌പെക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായതായി കണ്ടെത്തി.

Latest Stories

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?