വി.ഐ.പി ദര്‍ശനത്തിന് 10,500 ഈടാക്കി, പ്രവേശനം അനുവദിച്ചില്ല; ക്ഷേത്രത്തില്‍ നിന്ന് ലൈവിലെത്തി നടി അര്‍ച്ചന

ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനുവദിച്ചില്ലെന്ന് നടിയും മോഡലുമായ അര്‍ച്ചന ഗൗതം. തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ വിഐപി ദര്‍ശനത്തിനായി 10,500 രൂപ വാങ്ങിയിട്ടും ദര്‍ശനം അനുവദിച്ചില്ലെന്നാണ് നടി ട്വിറ്റര്‍ ലൈവിലൂടെ ആരോപിക്കുന്നത്.

ക്ഷേത്രത്തിന് മുന്നില്‍ നിന്നും കരഞ്ഞു കൊണ്ടായിരുന്നു അര്‍ച്ചനയുടെ ലൈവ്. വീഡിയോക്കിടെ ക്ഷേത്രത്തിലെ അധികൃതര്‍ തടയാന്‍ ശ്രമിക്കുന്നുണ്ട്. വലിയ തുക ദര്‍ശനത്തിനുള്ള ഫീസായി വാങ്ങിയിട്ടും ക്ഷേത്രത്തിലേക്ക് പ്രവേശനം പോലും അനുവദിച്ചില്ലെന്നാണ് വീഡിയോയില്‍ പരാതി പറയുന്നുണ്ട്.

എന്നാല്‍, നടിയുടെ ആരോപണം ക്ഷേത്ര അധികൃതര്‍ നിഷേധിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ വിശ്വാസികള്‍ വഞ്ചിതരാകരുതെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അതേസമയം, തിരുപ്പതി ക്ഷേത്രം അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിനോട് അര്‍ച്ചന ആവശ്യപ്പെട്ടു.

ഇന്ത്യയിലെ ഹിന്ദു ആരാധനാലയങ്ങള്‍ മതത്തിന്റെ പേരിലുള്ള കവര്‍ച്ചാ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ടാഗ് ചെയ്തായിരുന്നു വീഡിയോ പങ്കുവച്ചത്. 2014ലെ മിസ് യുപിയായ അര്‍ച്ചന ഗൗതം ഇത്തവണ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

Latest Stories

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ

'അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ'; പള്‍സര്‍ സുനിയുടെ വിഡിയോ, വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കമന്റ് ബോക്‌സ് ഓഫ്

നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സര്‍ക്കാര്‍; ഹൈക്കോടതിയിലേക്കുള്ള നടപടികള്‍ ഇന്ന് തന്നെ തുടങ്ങും

'തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയം, ബിജെപിയെ അകറ്റിനിർത്താൻ സിപിഐഎമ്മുമായി ധാരണ ഒന്നും ആലോചിക്കുന്നില്ല'; രമേശ് ചെന്നിത്തല

ഇരുട്ടിന്റെ മേൽ പണിത ഡാറ്റാ നഗരം

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസ്

തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടി, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തും'; ശക്തമായി തിരിച്ചു വരുമെന്ന് ബിനോയ് വിശ്വം

ഹോംവർക്ക് ചെയ്തില്ല, മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം; സംഭവം ഒതുക്കി തീർക്കാൻ സ്‌കൂള്‍ അധികൃതരുടെ ശ്രമമെന്ന് പിതാവ്

എറണാകുളം ശിവക്ഷേത്രോത്സവത്തിന്‍റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിന് ദിലീപ്; പ്രതിഷേധം കനത്തതോടെ പരിപാടിയിൽ നിന്ന് ഒഴിവാക്കി