പൃഥ്വിരാജിനെ പോലുളള പാവപ്പെട്ടവര്‍ കുടുങ്ങിപ്പോയതാണ്, ആരൊക്കെയോ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചു: അബ്ദുള്ളക്കുട്ടി

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനെതിരെ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. പൃഥ്വിരാജിനെ പോലെയുള്ളവര്‍ കാര്യങ്ങളെ കുറിച്ച് പഠിക്കാതെ ഇങ്ങനെ പ്രതികരിക്കരുതെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.

ഈ സമീപകാലത്ത് പ്രധാനപ്പെട്ട പല വിഷയങ്ങളും ഉണ്ടായി. അന്നൊന്നും പൃഥ്വിരാജ് പ്രതികരിക്കുന്നത് താന്‍ കണ്ടിട്ടില്ല. അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. പക്ഷേ ആ പ്രതികരണം പോഴത്തരമായിപ്പോയി. ലക്ഷദ്വീപിലെ ആളുകള്‍ നിഷ്‌കളങ്കരാണ്, ദേശീയ ബോധമുള്ളവരാണ്.

അവിടെ കോണ്‍ഗ്രസ് ഉണ്ടായിരുന്നു, ഇപ്പോള്‍ എന്‍സിപി ഉണ്ട്, ബിജെപി പ്രവര്‍ത്തിക്കുന്നുണ്ട്. അതാണ് അവരുടെ രാഷ്ട്രീയം. അവിടെയുള്ള ജനങ്ങളുടെ എന്റര്‍ടെയ്ന്‍മെന്റ് തന്നെ രാഷ്ട്രീയം ആണ്. തീവ്രഗ്രൂപ്പുകളെ ഒന്നും അവിടെ അവര്‍ അടുപ്പിക്കില്ല.

അവരാണ് ഈ പ്രചാരണം തുടങ്ങിയത്. അതിന്റെ കൂടെ പൃഥ്വിരാജിനെ പോലുളള പാവപ്പെട്ടവര്‍ കുടുങ്ങിപ്പോയി എന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. അതേസമയം, സേവ് ലക്ഷദ്വീപ് ഹാഷ്ടാഗ് പങ്കുവച്ച് ഹരിശ്രീ അശോകന്‍, ഗീതു മോഹന്‍ദാസ്, സലാം ബാപ്പു, തുടങ്ങിയ താരങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.

Latest Stories

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്