അനുപം ഖേര്‍ വീണ്ടും മലയാളത്തിലേയ്ക്ക്; ഇത്തവണ ദിലീപിനൊപ്പം

നീണ്ട എട്ട് വർഷത്തിന് ശേഷം മലയാളത്തിലേയ്ക്ക് തിരിച്ച് വരവിനൊരുങ്ങി അനുപം ഖേർ. ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥനിലൂടെയാണ് അനുപം മലയാളത്തിലേയ്ക്ക് തിരിച്ച് വരുന്നത്. ചിത്രത്തിൽ ജോയിൻ ചെയ്‍തതിൻറെ സന്തോഷം അനുപം ഖേർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

അദ്ദേഹത്തിൻ്റെ കരിയറിലെ 531-ാം ചിത്രമെന്ന പ്രത്യേകതയും വോയിസ് ഓഫ് സത്യനാഥനുണ്ട് . ദിലീപ്, ജഗപതി ബാബു, ജോജു ജോർജ്, ജനാർദ്ദനൻ, വീണ നന്ദകുമാർ എന്നിവർക്കൊപ്പം അഭിനയിക്കാനായതിൽ ഏറെ സന്തോഷം. ചിത്രത്തിൻറെ കഥ ഏറെ ഇഷ്ടപ്പെട്ടു. ഉഗ്രൻ സിനിമ, സഹതാരങ്ങൾക്കൊപ്പം ചിത്രത്തിൻറെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അനുപം ഖേർ കുറിച്ചു.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. ദീലിപിന് ഒപ്പം സിദ്ദിഖ്, ജോണി ആന്റണി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

റാഫി തന്നെയാണ് ചിത്രത്തിന്റെ രചനയും. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. സംഗീതം ജസ്റ്റിൻ വർഗീസ്‌, എഡിറ്റിംഗ് ഷമീർ മുഹമ്മദ്,

Latest Stories

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ

ഒറ്റ ഷോട്ടില്‍ ഭീകരത വിവരിച്ച് ഷെബി ചൗഘാട്ട്; ചിത്രം ഇനി അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക്

പൊലീസിന് നല്‍കിയ പരാതിയിലും കൃത്രിമം; ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്

മലയാളത്തില്‍ സിനിമ കിട്ടാത്തോണ്ട് തെലുങ്കില്‍ പോകേണ്ടി വന്നു എന്ന ചിന്തയായിരുന്നു എനിക്ക്.. തൃശൂര്‍ സ്റ്റൈലില്‍ തെലുങ്ക് പറയാന്‍ കാരണമുണ്ട്: ഗായത്രി സുരേഷ്

റോഡുകള്‍ സ്മാര്‍ട്ടാക്കാന്‍ പുതിയ തീയതി; ഉന്നതതല യോഗത്തില്‍ തീരുമാനം

'എനിക്ക് പിന്‍ഗാമികളില്ല, രാജ്യത്തെ ജനങ്ങളാണ് എന്റെ പിന്‍ഗാമികൾ': ഇന്ത്യ സഖ്യത്തിനെതിരെ പ്രധാനമന്ത്രി