ദൈവം അയച്ചതാണ് ഈ യുവാക്കളെ: ഹൃദയം തൊടുന്ന കുറിപ്പുമായി അനുരാധ

അരുണാചല എന്ന തീര്‍ഥാടന കേന്ദ്രത്തിലേക്കുള്ള യാത്രക്കിടെ തന്നെ സഹായിച്ച ഒരു കൂട്ടം യുവാക്കളെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ഗായിക അനുരാധ ശ്രീരാം. “ഈ യുവാക്കളെ ദൈവം അയച്ചതാണ്, അവരുടെ സ്‌നേഹം കരുതലും കൊണ്ടാണ് താന്‍ തീര്‍ഥാടനം പൂര്‍ത്തിയാക്കിയതെന്നും അനുരാധ കുറച്ചിട്ടുണ്ട്.

“”അരുണാചലയിലേക്കുള്ള മലകയറ്റത്തിനിടയില്‍ കടുത്ത ചൂടിലും കഠിനമായ തണുപ്പിലും ഞാന്‍ കഷ്ടപ്പെട്ടപ്പോള്‍ ദൈവമാണ് ഈ യുവാക്കളെ അയച്ചത്. ഒരു മണിക്കൂര്‍ കൂടി മല കയറേണ്ടതുണ്ടായിരുന്നു. ഞാന്‍ തളര്‍ന്ന് വീഴുമെന്ന് തോന്നി. അപ്പോഴാണ് ഈ യുവാക്കള്‍ ഗ്ലൂക്കോസും വെള്ളവുമായി എത്തിയത്. ഇവര്‍ എന്റെ തീര്‍ഥാടനം പൂര്‍ത്തിയാക്കാന്‍ സഹായിച്ചു.

ഒരാള്‍ പൂര്‍ണമായും ദൈവത്തിന് സമര്‍പ്പിക്കപ്പെടുമ്പോള്‍, ദൈവം അയാളെ കാത്തുകൊള്ളും. എന്റെ ഗുരു പൂജ്യ ശ്രീ ദയാനന്ദ സരസ്വതിയെ ഞാന്‍ ഉദ്ധരിക്കുന്നു, “നാമെല്ലാവരും ദൈവത്തിന്റെ ഉത്തരവനുസരിച്ച് പരിപാലിക്കപ്പെടുന്നു”. ദൈവിക കാര്യങ്ങള്‍ക്ക് ഒരാള്‍ കീഴടങ്ങുമ്പോള്‍, ഭഗവന്റെ കൃപ അയാള്‍ അനുഭവിക്കുന്നു”” എന്ന് അനുരാധ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Latest Stories

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍