'പുഷ്പ'യുടെ രണ്ടാം ഭാഗത്തിന് പ്രതിഫലം ഉയര്‍ത്തി താരങ്ങള്‍; അല്ലുവിന്റെ പ്രതിഫലത്തില്‍ രണ്ടു കോടി കൂട്ടി, രശ്മികയ്ക്ക് അമ്പത് ശതമാനം വര്‍ദ്ധന

അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’തരംഗമാവുമ്പോള്‍ ചിത്രത്തെ സംബന്ധിച്ച ഒരു വാര്‍ത്ത ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. രണ്ടാം ഭാഗത്തിന് താരങ്ങള്‍ പ്രതിഫലം വര്‍ദ്ധിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് . നായിക രശ്മിക മന്ദാന ഉയര്‍ത്തിയിരിക്കുന്നത് നിലവിലെ പ്രതിഫലത്തില്‍ നിന്നും 50 ശതമാനമാണ്. അല്ലു അര്‍ജുന്റെ പ്രതിഫലത്തില്‍ രണ്ട് കോടിയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ 32 കോടിയായിരിക്കും അല്ലു വാങ്ങിക്കാന്‍ പോകുന്നതെന്നാണ് തെലുങ്ക് മാധ്യമമായ കോയിമോയി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫെബ്രുവരിയോടെ പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകന്‍ സുകുമാര്‍ നേരത്തെ അറിയിച്ചിരുന്നു. ആദ്യ ഭാഗത്തിന്റെ ഷൂട്ടിംഗിനിടെ രണ്ടാം ഭാഗത്തിന്റെ ചില സീനുകള്‍ ചിത്രീകരിച്ചിരുന്നു. എന്നാല്‍ അതിപ്പോള്‍ ഉപയോഗപ്രദമല്ലെന്നും ആദ്യം മുതല്‍ ചിത്രീകരണം ആരംഭിക്കണമെന്നും സംവിധായകന്‍ പറഞ്ഞു. ഡിസംബറോടെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നും സുകുമാര്‍ അറിയിച്ചു.

റിലീസ് ചെയ്ത ആദ്യദിനം തന്നെ കോവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോഡ് പുഷ്പ നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്‌പൈഡര്‍മാന്റേയും റെക്കോഡ് തകര്‍ത്തെറിഞ്ഞാണ് പുഷ്പ നേട്ടം സ്വന്തമാക്കിയത്.

രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

Latest Stories

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ