ഭക്ഷണവും ശമ്പളവും നല്‍കാതെ ദുബായില്‍ ഉപേക്ഷിച്ചു, നവാസുദ്ദീനെതിരെ വീട്ടിലെ സഹായിയായ യുവതി, വീഡിയോ

ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ വീണ്ടും വിവാദങ്ങളില്‍ നിറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. വീട്ടിലെ സഹായിയായ യുവതിയാണ് ഇപ്പോള്‍ സിദ്ദിഖിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്്. നടന്‍ കാരണം താന്‍ ദുബായില്‍ ഒറ്റപ്പെട്ടുപോയെന്നാണ് യുവതി പറയുന്നത്.

നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ ആലിയാ സിദ്ദിഖിയുടെ അഭിഭാഷകനായ റിസ്വാന്‍ പുറത്തുവിട്ട ഒരു വീഡിയോ ആണിത്. നടന്റെ വീട്ടുസഹായിയായ സപ്ന റോബിന്‍ മാസി എന്ന യുവതി കരയുന്നതാണ് വീഡിയോയിലുള്ളത്.

സപ്നയുടെ നിയമനം തെറ്റായ രീതിയിലാണെന്നാണ് റിസ്വാന്‍ ആരോപിക്കുന്നത്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഒരു കമ്പനിയിലെ സെയില്‍സ് മാനേജരായാണ് സപ്നയുടെ നിയമനം. പക്ഷേ, യഥാര്‍ത്ഥത്തില്‍ അവര്‍ ദുബായില്‍ നവാസുദ്ദീന്റെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പരിപാലിക്കുകയായിരുന്നുവെന്നും റിസ്വാന്‍ ആരോപിച്ചു.

ചിലവിനുള്ള പൈസയോ ഭക്ഷണമോ നല്‍കാതെ നടന്‍ തന്നെ ദുബായില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് സപ്നയും പ്രതികരിച്ചു. വീഡിയോയും കുറിപ്പും റിസ്വാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ അധികൃതര്‍ എത്രയും പെട്ടന്ന് തന്നെ സപ്നയെ ദുബായില്‍ നിന്ന് രക്ഷപ്പെടുത്തണമെന്നുമാണ് ഇതിനൊപ്പം അഭിഭാഷകന്‍ കുറിച്ചിരിക്കുന്നത്. 2021-ലാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ ആലിയയും രണ്ട് മക്കളും ദുബായിലെത്തുന്നത്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി