ഇത് തിയേറ്ററില്‍ റിലീസ് ചെയ്‌തെങ്കില്‍ എന്നാഗ്രഹിക്കുന്നു; അക്ഷയ് കുമാറിന്റെ 'ലക്ഷ്മി ബോംബ്' ട്രെയ്‌ലറിനെ പുകഴ്ത്തി ആമിര്‍ ഖാന്‍

അക്ഷയ് കുമാറിന്റെ “ലക്ഷ്മി ബോംബ്” ചിത്രത്തെ പുകഴ്ത്തി ആമിര്‍ ഖാന്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുടെ പ്രേതമായുള്ള അഭിനയത്തെ പുകഴ്ത്തിയാണ് ആമിറിന്റെ ട്വീറ്റ്. ഇത് തിയേറ്ററില്‍ റിലീസ് ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു എന്നാണ് ആമിര്‍ കുറിച്ചിരിക്കുന്നത്.

“”പ്രിയ അക്ഷയ് കുമാര്‍, മികച്ച ട്രെയ്‌ലര്‍ ആണിത് സുഹൃത്തേ. ഇത് കാണാനായി കാത്തിരിക്കാനാവില്ല. ഇത് തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രകടനം വളരെ മികച്ചതാണ്. എല്ലാവര്‍ക്കും ആശംസകള്‍”” എന്നാണ് ആമിറിന്റെ ട്വീറ്റ്.

ആമിറിന്റെ പ്രോത്സാഹനത്തിന് അക്ഷയ് മറുപടിയും നല്‍കിയിട്ടുണ്ട്. “”നിങ്ങളുടെ വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും വളരെയധികം നന്ദി, ഇതിന് ഒരുപാട് അര്‍ത്ഥമുണ്ട്. ഇത് എന്നെ സ്പര്‍ശിച്ചു”” എന്നാണ് ആമിറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് അക്ഷയ് കുറിച്ചിരിക്കുന്നത്.

ട്രാന്‍സ്‌ജെന്‍ഡര്‍ ആയുള്ള അക്ഷയുടെ പരിവര്‍ത്തനമാണ് ട്രെയ്‌ലറിലും ശ്രദ്ധേയമായത്. നവംബര്‍ 9-ന് ആണ് ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നത്. മുപ്പത് വര്‍ഷത്തെ തന്റെ കരിയറിലെ തന്നെ ഏറ്റവും തീവ്രമായ റോളാണ് ലക്ഷ്മി ബോംബിലേത് എന്നാണ് അക്ഷയ് കുമാര്‍ കഥാപാത്രത്തെ കുറിച്ച് നേരത്തെ വ്യക്തമാക്കിയത്.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം