13 രംഗങ്ങള്‍ക്ക് കട്ട്, കൂടാതെ മ്യൂട്ടും; 'വലിമൈ'യില്‍ അക്രമവും അശ്ലീലവും എന്ന് സെന്‍സര്‍ ബോര്‍ഡ്

അജിത്ത് ചിത്രം ‘വലിമൈ’യില്‍ അക്രമവും അശ്ലീലവും കൂടുതലാണെന്ന് കാണിച്ച് സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിലെ 13 രംഗങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് മുറിച്ചു മാറ്റിയിരിക്കുന്നത്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ്  ലഭിച്ചിരിക്കുന്നത്.

ലഹരിമരുന്നിന്റെ ഇന്‍ഹേലര്‍ ഉപയോഗിക്കുന്ന രംഗങ്ങളും, നടു വിരല്‍ ഉയര്‍ത്തി കാണിക്കുന്ന രംഗവും, ചില സംഘട്ടന രംഗങ്ങളും ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. കൂടാതെ സംഭാഷണങ്ങളും മ്യൂട്ട് ചെയ്തിട്ടുണ്ട്. വെട്ടലും മുറിക്കലിനും ശേഷം ആകെ 179.26 മിനിട്ട് ആണ് സിനിമയുടെ റണ്ണിംഗ് ടൈം.

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വലിമൈയുടെ റിലീസ് നീട്ടി വെച്ചിരിക്കുകയാണ്. ജനുവരി 13ന് ആണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ചിത്രത്തിനായി 300 കോടി രൂപയാണ് ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തത്. എന്നാല്‍ നിര്‍മ്മാതാവ് ബോണി കപൂര്‍ ഇത് നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

വലിമൈയില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത് കുമാര്‍ എത്തുന്നത്. എച്ച്. വിനോദാണ് വലിമൈ സംവിധാനം ചെയ്യുന്നത്. ഹുമ ഖുറേഷി, കാര്‍ത്തികേയ ഗുമ്മകൊണ്ട, പേളി മാണി, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

അതേസമയം, രാജ്യത്ത് ഒമൈക്രോണ്‍ ഭീതി വര്‍ദ്ധിച്ചതോടെ നിരവധി ചിത്രങ്ങളാണ് റിലീസ് നീട്ടിവെച്ചത്. ഷാഹിദ് കപൂര്‍ നായകനായ ജെഴ്സി, എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍.ആര്‍.ആര്‍, അക്ഷയ് കുമാര്‍ നായകനായ പൃഥ്വിരാജ് തുടങ്ങിയവയാണ് റിലീസ് മാറ്റിയ വമ്പന്‍ ചിത്രങ്ങളില്‍ ചിലത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍