ഞാന്‍ ദത്ത് എടുത്ത് വളര്‍ത്തുന്ന കുഞ്ഞല്ല, സറോഗസിയുമല്ല, ഇവള്‍ എന്റെ സ്വന്തം രക്തമാണ്; താരമായി രേവതിയുടെ മകള്‍ മഹി

പഴയകാല നടി രാധയുടെ മകളും നടിയുമായ കാര്‍ത്തകയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. പ്രമുഖ താരങ്ങളടക്കം പങ്കുചേര്‍ന്ന വിവാഹത്തില്‍ എയ്റ്റീസ് കൂട്ടായ്മയില്‍ നിന്നുള്ള താരങ്ങളും ഒത്തുചേര്‍ന്നിരുന്നു. ഈ വിവാഹത്തില്‍ എല്ലാവരുടെയും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കുഞ്ഞു താരവും ഉണ്ടായിരുന്നു.

നടിയും സംവിധായികയുമായ രേവതിയുടെ മകള്‍ മഹിയായിരുന്നു ക്യാമറകണ്ണുകളുടെ ശ്രദ്ധാകേന്ദ്രം. രേവതിക്കൊപ്പം പൊതുപരിപാടികളിലൊന്നും മഹി എത്താറില്ല. അതുകൊണ്ട് തന്നെ രേവതി അമ്മയായ വിവരം അധികമാരും അറിഞ്ഞിരുന്നില്ല. താന്‍ ദത്ത് എടുത്ത് വളര്‍ത്തുന്ന കുഞ്ഞല്ല മഹി എന്ന് രേവതി തുറന്നു പറഞ്ഞിട്ടുണ്ട്.

”എനിക്കും സ്‌നേഹിക്കാനൊരാള് വേണം, ഒരു കുട്ടി വേണം എന്ന ആഗ്രഹം ഒരുപാട് കാലമായി ഉണ്ടായിരുന്നു. അത് നടപ്പിലാക്കാനുള്ള ധൈര്യം വന്നത് അടുത്ത കാലത്താണെന്ന് മാത്രം. എന്നിട്ടും സംശയങ്ങളായിരുന്നു. ഒരു ദിവസം പെട്ടന്ന് തീരുമാനമെടുത്തു.”

”ഞാന്‍ കുഞ്ഞിനെ ദത്ത് എടുത്തതാണ്, സറോഗസിയിലൂടെ ലഭിച്ചതാണ് എന്നൊക്കെ കേട്ടു. ഒരു കാര്യം പറയാം. ഇവളെന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടേ. എന്റെ ജീവിതത്തിലെ പല കാര്യങ്ങളും നാച്ചുറലായി നടന്നവയല്ല. ഒരുപാട് അലയേണ്ടി വന്നിട്ടുണ്ട്.”

”ഇപ്പോള്‍ എനിക്ക് സമാധാനമാണ്. മഹിയൊന്ന് വലുതാകട്ടെ ഞാന്‍ വീണ്ടും ആക്ടീവ് ആകും” എന്നായിരുന്നു ഒരു അഭിമുഖത്തില്‍ രേവതി പറഞ്ഞത്. ഐവിഎഫ് വഴിയാണ് മകള്‍ പിറന്നതെന്ന് പാരന്റ്‌സര്‍ക്കിള്‍.കോം എന്ന പോര്‍ട്ടലിനോട് രേവതി പ്രതികരിച്ചിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ