രണ്ട് ദിവസം മുമ്പ് വയനാട് ഇങ്ങനെയായിരുന്നു..; വീഡിയോയുമായി നടി മോനിഷ, പിന്നാലെ വിമര്‍ശനം

വയനാട്ടില്‍ നടന്ന ദുരന്തത്തില്‍ നിന്ന് താനും കുടുംബവും സുരക്ഷിതരാണെന്ന് പറഞ്ഞ് സീരിയല്‍ താരം മോനിഷ. എന്നാല്‍ താരം പങ്കുവച്ച വീഡിയോക്ക് താഴെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. രാവിലെ മുതല്‍ നിര്‍ത്താതെ കനത്ത മഴ പെയ്യുകയാണ്, കാണാന്‍ നല്ല ഭംഗിയുണ്ട് എന്ന് പറഞ്ഞ് നടി പറഞ്ഞതാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

”ഞാന്‍ ഈ വീഡിയോ എടുത്തത് രണ്ട് ദിവസം മുമ്പാണ്. ഇന്ന് വയനാടിന്റെ മുഴുവന്‍ സാഹചര്യവും മാറി. എന്റെ കുടുംബവും ഞാനും ഇവിടെ സുരക്ഷിതരാണ്” എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവച്ചത്. എന്നാല്‍ തമിഴില്‍ സംസാരിച്ച നടിയുടെ വാക്കുകള്‍ വിവാദമാവുകയാണ്.

View this post on Instagram

A post shared by monisha cs (@monisha_c_s)

”തമിഴ്‌നാട്ടില്‍ മഴ പെയ്യുന്നുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല, പക്ഷേ എന്റെ നാടായ വയനാട്ടില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്. നല്ല തണുപ്പാണ്. രാവിലെ മുതല്‍ നിര്‍ത്താതെ മഴ പെയ്യുകയാണ്. ഈ കാഴ്ച കാണാന്‍ നല്ല ഭംഗിയുണ്ട്” എന്നാണ് മോനിഷ വീഡിയോയില്‍ പറയുന്നത്.

ഈ ദുരന്ത സമയത്ത് ഇത്തരമൊരു വീഡിയോ ഇട്ടതിന് നടിയെ വിമര്‍ശിക്കുകയാണ് പലരും. അതേസമയം, മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മോനിഷ സുല്‍ത്താന്‍ ബത്തേരി സ്വദേശിയാണ്. മലയാളത്തില്‍ ചാക്കോയും മേരിയും എന്ന പരമ്പരയിലും മോനിഷ വേഷമിട്ടിട്ടുണ്ട്.

വിജയ് ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന അരണ്‍മനൈ കിളി എന്ന പരമ്പരയിലൂടെയായിരുന്നു തമിഴിലേക്ക് ചേക്കേറിയ മോനിഷ ഇപ്പോള്‍ തമിഴ് താരമായാണ് അറിയപ്പെടുന്നത്. അതുകൊണ്ടാണ് വീഡിയോയില്‍ മോനിഷ തമിഴില്‍ സംസാരിച്ചതും.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ