നടി ജനനി അയ്യര്‍ വിവാഹിതയാകുന്നു. വിവാഹനിശ്ചയ ചിത്രങ്ങളാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. പൈലറ്റ് ആയ സായി റോഷന്‍ ശ്യാം ആണ് വരന്‍. വര്‍ഷങ്ങളായുള്ള നടിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് സായി. ‘ത്രീ ഡോട്സ്’ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടാണ് ജനനി അയ്യര്‍ മലയാളത്തിലേക്ക് എത്തിയത്.
പിന്നീട് ‘കൂതറ’ എന്ന ചിത്രത്തിലും അഭിനയിച്ചു. ‘സെവന്‍ത് ഡേ’, ‘ഇത് താണ്ടാ പൊലീസ്’, ‘മാ ചു ക’ എന്നീ ചിത്രങ്ങളിലും ജനനി അഭിനയിച്ചിട്ടുണ്ട്. ‘അവന്‍ ഇവന്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. ‘തൊള്ളൈകച്ചി’, ‘യാകയ് തിരി’, ‘മുന്നറിവാന്‍’ എന്നിവയാണ് നടിയുടെതായി ഒരുങ്ങുന്ന മറ്റ് സിനിമകള്‍.