ജാഡ ഇട്ടാൽ സിനിമ കിട്ടില്ല, അഭിനയത്തിൽ നിന്നും ഇടവേള എടുത്തത് അതുകൊണ്ടാണ്; ഗൗതമി നായർ

നീണ്ട ഇടവേളക്ക് ശേഷം പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോയിലൂടെ അഭിനയ രം​ഗത്തെയ്ക്ക് തിരികെയെത്തിയ താരമാണ് ഗൗതമി നായർ. ആറു വർഷത്തോളം നീണ്ട ഇടവേള എന്തിനായിരുന്നു വെന്നും, താൻ സിനിമയിൽ നിന്നും വിട്ടുനിൽക്കാനിടയായ കാരണം എന്താണന്നുമെക്കെ തുറന്നു പറയുകയാണ് ​ഗൗതമി ഇപ്പോൾ.

എന്തിനായിരുന്നു സിനിമയിൽ നിന്നുള്ള ഇടവേള, പഠനം പൂർത്തിയാക്കിയോ തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള മറുപടിയും നടി നൽകുന്നുണ്ട്.

”എനിക്കാരും സിനിമ തരുന്നില്ലായിരുന്നു. അതാണ് സത്യാവസ്ഥ. ജാഡ ഇട്ടാൽ സിനിമ കിട്ടില്ല. സത്യം പറഞ്ഞാൽ സിനിമ കിട്ടാത്തത് കൊണ്ടാണ് ഇടവേള എടുത്തത്. ഞാൻ കാര്യമാണ് പറഞ്ഞത്. എല്ലാവരും വിചാരിച്ചു ഞാൻ അഭിനയിക്കുന്നില്ലന്ന്. ആരും പടം തന്നില്ല. അപ്പൊ ഞാൻ വീട്ടിലിരുന്നു.

സിനിമ ഇല്ലാത്തപ്പൊ വീട്ടിൽ വെറുതെ കുത്തിയിരിക്കാൻ പറ്റില്ലല്ലോ.അതുകൊണ്ട് പഠനവുമായി മുൻപോട്ട് പോകാമെന്ന് കരുതി അങ്ങനെ എംഎസ്‌സി ക്ലിനിക്കൽ സൈക്കോളജി പൂർത്തിയാക്കി എന്നും ​ഗൗതമി പറഞ്ഞു. മൈൽസ്‌റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ. അഭിമുഖത്തിനിടയിലായിരുന്നു താരം ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്.

മേരി ആവാസ് സുനോയിൽ ആർ.ജെയുടെ റോൾ ആണ് ​ഗൗതമി ചെയ്യുന്നത്. ആർ.ജെ. പോളി എന്നാണ് കഥാപാത്രത്തിന്റെ പേര്. കുറച്ച് ബബ്ലി ആയ ലൈവ്‌ലി ആയ ഓടിച്ചാടി നടക്കുന്ന കഥാപാത്രമാണ് പോളി എന്നും താരം പറഞ്ഞു.

കുറച്ച് വ്യത്യസ്തമായ കഥാപാത്രമാണ് താൻ ഇതുവരെ അങ്ങനെ ഒരു കഥാപാത്രം ചെയ്തിട്ടില്ലന്നും. എവിടെയൊക്കെയോ ഞാൻ നിൽക്കുന്ന പോലെ കുറച്ച് കിളി പോയിട്ടുള്ള ഒരു കഥാപാത്രമാണെന്നാണ് എനിക്ക് തോന്നുന്നത് എന്നും ഗൗതമി പറഞ്ഞു.

മേയ് 13നായിരുന്നു മേരി ആവാസ് സുനോ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ജയസൂര്യ, മഞ്ജു വാര്യർ, ശിവദ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Latest Stories

'അമേരിക്ക ഇന്ത്യയ്ക്ക് മേൽ നടത്തുന്ന സാമ്പത്തിക ബ്ലാക്ക്‌മെയിലിങ്'; വിമർശിച്ച് രാഹുൽ ഗാന്ധി, ഇരട്ടത്താപ്പെന്ന് തരൂർ

ഇന്ത്യയ്ക്ക് മേല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് അമേരിക്ക; ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ്

യുപിഐ ഇടപാടുകള്‍ സൗജന്യ സേവനം അവസാനിപ്പിച്ചേക്കും; നിലപാട് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ആലപ്പുഴയിലെ കൊലപാതകം; സെബാസ്റ്റ്യന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന

'വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല'; വീണ്ടും ആവർത്തിച്ച് സുപ്രീം കോടതി

അടൂരിനെയും യേശുദാസിനെയും ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ച് വിനായകൻ

കമൽഹാസന്റെ സനാതന ധർമ്മ പ്രസ്താവന; നടന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസും ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് പരാതി; ശ്വേത മേനോനെതിരെ കേസ്

മഴമുന്നറിയിപ്പിൽ മാറ്റം; റെഡ് അലേർട്ടുകൾ പിൻവലിച്ചു, 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്