സംവിധായകന്‍ രാത്രി കതകില്‍ തട്ടി, തുറക്കാത്തതു കൊണ്ട് പ്രതിഫലം പോലും നല്‍കിയില്ല; പരാതിയില്‍ 'അമ്മ' നടപടി എടുത്തില്ല, ആരോപണവുമായി നടി

താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ പ്രമുഖ നടി. താന്‍ നേരിട്ട ദുരനുഭവം വ്യക്തമാക്കി അമ്മയ്ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി എടുത്തില്ല എന്നാണ് നടി ആരോപിക്കുന്നത്. 2006ല്‍ ഒരു സിനിമാ ചിത്രീകരണ സമയത്ത് പ്രമുഖ സംവിധായകന്‍ കതകില്‍ മുട്ടി എന്നാണ് നടി പരാതി നല്‍കിയത്.

2018ല്‍ ആയിരുന്നു അമ്മയ്ക്ക് നടി പരാതി നല്‍കിയത്. വാതിലില്‍ സംവിധായകന്‍ തട്ടിയപ്പോള്‍ കതക് തുറക്കാത്തതിലുള്ള വിരോധം കാരണം സിനിമയിലെ സംഭാഷണങ്ങളും രംഗങ്ങളും വെട്ടിച്ചുരുക്കി. മാത്രമല്ല, ചിത്രത്തില്‍ അഭിനയിച്ചതിലുള്ള പ്രതിഫലം നല്‍കിയില്ല എന്നുമാണ് നടിയുടെ പരാതിയില്‍ പറയുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പഴയ പരാതിയുടെ കാര്യം ഓര്‍മ്മിപ്പിച്ച് ഇക്കഴിഞ്ഞ 20-ാം തീയതി സംഘടനയ്ക്ക് വീണ്ടും കത്ത് അയച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല എന്നാണ് നടി വ്യക്തമാക്കുന്നത്. ഏതെങ്കിലും അംഗങ്ങള്‍ പരാതി നല്‍കിയാല്‍ അത് സംഘടനയ്ക്ക് അകത്ത് തന്നെ ഒതുക്കി തീര്‍ക്കാനാണ് ഭാരവാഹികള്‍ ശ്രമിക്കുന്നത്.

ക്ലീന്‍ ഇമേജുമായി മുന്നോട്ട് പോകാനാണ് അമ്മ താല്‍പര്യപ്പെടുന്നത്. പവര്‍ഫുള്ളായ ആളുകള്‍ക്ക് മാത്രമാണ് സംഘടനയ്ക്ക് അകത്ത് നീതി ലഭിക്കുന്നത്. തന്നെ പോലുള്ളവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. അഭിനയിക്കാന്‍ തയ്യാറാണോ എന്ന ചോദ്യത്തിന് മുമ്പേ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണോ എന്ന ചോദ്യമാണ് താന്‍ പലപ്പോഴും കേള്‍ക്കേണ്ടി വന്നിട്ടുള്ളത്.

സിനിമയുടെ നിര്‍മാതാവ്, അല്ലെങ്കില്‍ പുരുഷ താരങ്ങളുമായി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണോ എന്ന് തന്നെ സിനിമയ്ക്കായി ബുക്ക് ചെയ്യാന്‍ വന്ന എക്‌സിക്യൂട്ടീവ്മാര്‍ ചോദിക്കുകയുണ്ടായി എന്നാണ് നടിയുടെ ആരോപണം.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്