'ഇവള്‍ക്കല്ലേ കാന്‍സര്‍ ആണെന്ന് പറഞ്ഞത്, സ്തനങ്ങള്‍ മുറിച്ച് മാറ്റിയില്ലേ?'; പരിഹസിച്ച് കമന്റുകള്‍, മറുപടിയുമായി താരം

കാന്‍സറിനെ അതിജീവിച്ച താരങ്ങളില്‍ ഒരാളാണ് ഛവി മിത്തല്‍. സ്തനാര്‍ബുദത്തിന് എതിരായ തന്റെ പോരാട്ടത്തെ കുറിച്ച് സംസാരിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ താന്‍ ആക്രമണം നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഛവി. തന്റെ ചികിത്സയെ കുറിച്ച് സംസാരിച്ചതിന്റെ പേരിലും മുറിപ്പാടിന്റെ പേരിലുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിന്നും നേരിട്ട അപഹാസ്യമായ കമന്റുകളെ കുറിച്ചാണ് ഛവി ഇപ്പോള്‍ തുറന്നു പറയുന്നത്.

ആളുകളെന്താണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ അജ്ഞതയാകാം. ഒരിക്കല്‍ ഒരാള്‍ തന്നോട് ചോദിച്ചത് ‘നിങ്ങളുടെ സ്തനങ്ങള്‍ എന്തുകൊണ്ട് മുറിച്ച് മാറ്റിയില്ല, ക്യാന്‍സര്‍ വന്നാല്‍ മുറിച്ച് കളയുകയല്ലേ’ എന്നാണ്. താനൊരിക്കല്‍ ബിക്കിനി ചിത്രം പങ്കുവച്ചിരുന്നു.

‘ഇവള്‍ക്കല്ലേകാന്‍സര്‍ ആണെന്ന് പറഞ്ഞത്, പിന്നെ ഇതെങ്ങനെ?’ എന്നാണ് ചോദിക്കുന്നത്. തന്റെ ബിക്കിനി ചിത്രങ്ങള്‍ക്ക് ലഭിച്ച മോശം കമന്റുകള്‍ ഛവി കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. മുറിവ് കാണിച്ചതിനേയും പലരും പരിഹസിക്കുന്നുണ്ട്. സ്തനങ്ങള്‍ കൃത്രിമമാണെന്ന് പോലും ചിലര്‍ കമന്റുകളില്‍ ആരോപിക്കുന്നുണ്ട്.

കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടിനൊപ്പം താരം കുറിച്ച വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. താരങ്ങള്‍ ഇത്തരം വേദനിപ്പിക്കുന്ന കമന്റുകള്‍ നേരിടാന്‍ ബാധ്യസ്ഥരാണെന്നും ശീലിച്ചുവെന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയ കരുതുന്നത് എന്നാണ് ഛവി പറയുന്നത്.

അതേസമയം, തനിക്ക് നടത്തിയത് ലപെക്ടോമി എന്ന സര്‍ജറിയാണ് നടത്തിയതെന്നും ഇതില്‍ സ്തനങ്ങള്‍ മൊത്തമായി എടുത്ത് കളയേണ്ടതില്ലെന്നും ലമ്പ് മാത്രമാണ് റിമൂവ് ചെയ്യുന്നതെന്നും താരം വ്യക്തമാക്കി. ഛവിയെ പിന്തുണച്ചും പലരും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്.

Latest Stories

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ