'സമൂഹത്തിന് അനുയോജ്യമായ രീതിയില്‍ ക്രോപ് ചെയ്ത് എഡിറ്റ് ചെയ്തു'; സ്വിം സ്യൂട്ട് അണിഞ്ഞുള്ള ചിത്രം പങ്കുവെച്ച് അനാര്‍ക്കലി

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി മനസുകളില്‍ ഇടം നേടിയ നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍. വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് അനാര്‍ക്കലി ചെയ്തിട്ടുള്ളതെങ്കിലും മലയാള സിനിമയില്‍ ചുരുങ്ങിയ സമയം കൊണ്ടു തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട് അനാര്‍ക്കലി. ശക്തവും കരുത്തുറ്റതുമായ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ താരം കാട്ടാറുള്ള പ്രത്യേക ശ്രദ്ധ ഏറെ പ്രശംസനീയമാണ്. മറയേതുമില്ലാതെ സംസാരിക്കുന്നതിനാല്‍ തന്നെ താരത്തിന്റെ അഭിമുഖങ്ങളും മറ്റും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. അതിനാല്‍ ട്രോളന്‍മാരുടെ സ്ഥിരം ഇര കൂടിയാണ് അനാര്‍ക്കലി. ഇപ്പോഴിതാ അനാര്‍ക്കലി പങ്കുവെച്ച പുതിയ ചിത്രവും അതിനു നല്‍കിയിരിക്കുന്ന ക്യാപ്ഷനുമാണ് ശ്രദ്ധ നേടുന്നത്.

“സമൂഹത്തിന് അനുയോജ്യമായ രീതിയില്‍ ഞാന്‍ ക്രോപ് ചെയ്ത് എഡിറ്റ് ചെയ്ത ചിത്രം” എന്ന അടിക്കുറിപ്പോടെയാണ് സ്വിം സ്യൂട്ട് അണിഞ്ഞുള്ള ചിത്രം താരം പങ്കു വച്ചിരിക്കുന്നത്. നേരത്തെ ഇത്തരത്തിലുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്തപ്പോഴുണ്ടായ വിമര്‍ശനങ്ങള്‍ ഓര്‍ത്തിട്ടാവണം അനാര്‍ക്കലിയുടെ ഈ “ക്രോപ് പോസ്റ്റ്.”

https://www.instagram.com/p/B-mQIYcnqX7/?utm_source=ig_web_copy_link

എന്തായാലും അനാര്‍ക്കലിയുടെ കമന്റ് ബോക്‌സ് രസകരമായ കമന്റുകള്‍ കൊണ്ട് നിറയുകയാണ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ