പൊക്കമില്ലായ്മ പരിമിതിയല്ല, ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കി നടന്‍ സൂരജ്

ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടനും മിമിക്രി താരവുമായി സൂരജ്. ഏറെ നാളുകളായുള്ള തന്റെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് സൂരജ് ഇപ്പോള്‍. കാര്‍ വാങ്ങി ഡ്രൈവിംഗ് പഠിച്ചെങ്കിലും സൂരജിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല.

പൊക്കമില്ലായ്മയാണ് ലൈസന്‍സ് ലഭിക്കാന്‍ സൂരജിന് വിലങ്ങു തടിയായത്. 125 സെന്റിമീറ്റര്‍ ആണ് സൂരജിന്റെ ഉയരം. എന്നാല്‍ പരിമിതികള്‍ മറികടന്ന് ലൈസന്‍സ് സ്വന്തമാക്കിയിരിക്കുകയാണ് താരം. പെരിന്തല്‍മണ്ണ ആര്‍ടിഒ ഓഫീസില്‍ നിന്നുമാണ് സൂരജ് ലൈസന്‍സ് നേടിയത്. കാറില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഇതിനായി ഒരുക്കിയിരുന്നു.

പെരിന്തല്‍മണ്ണ ആര്‍ടിഓ ബിനോയ് വര്‍ഗീസ് സൂരജിന് ഡ്രൈവിംഗ് ലൈസന്‍സ് കൈമാറി. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന സിനിമയില്‍ മുഖം കാണിക്കാതെ റോബോട്ട് ആയി എത്തിയ സൂരജിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ടിവി ഷോകളിലും സജീവമാണ് താരം.

മിമിക്രി രംഗത്തു നിന്നും മിനിസ്‌ക്രീനിലെത്തുകയും തുടര്‍ന്ന് ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറ്റം കുറിക്കുകയുമായിരുന്നു സൂരജ്. ചാര്‍ളി, ഉദാഹരണം സുജാത, വിമാനം, ഒരു അഡാര്‍ ലവ്, അമ്പിളി, എന്നോട് പറ ഐ ലവ് യു തുടങ്ങിയ നിരവധി സിനിമകളില്‍ സൂരജ് അഭിനയിച്ചിട്ടുണ്ട്.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ