ഓസ്‌കാർ വോട്ടെടുപ്പിൽ പങ്കെടുക്കാൻ നടൻ കമൽഹാസന് ക്ഷണം; ഇന്ത്യയിൽ നിന്ന് ക്ഷണിക്കപ്പെട്ടത് ഏഴ് പേർ

അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസിന്റെ ഭാഗമാകാൻ നടൻ കമൽ ഹാസന് ക്ഷണം. കമൽ ഹാസനെ കൂടാതെ ഇന്ത്യൻ സിനിമയെ പ്രതിനിധീകരിച്ച് ആയുഷ്മാൻ ഖുറാന, കാസ്റ്റിങ് ഡയറക്ടർ കരൺ മാലി, ഛായാഗ്രാഹകൻ രൺബീർ ദാസ്, കോസ്റ്റ്യൂം ഡിസൈനർ മാക്‌സിമ ബസു, ഡോക്യുമെന്ററി ഫിലിം മേക്കർ സ്മൃതി മുന്ദ്ര, സംവിധായിക പായൽ കപാഡിയ എന്നിവരാണ് ഈ വർഷത്തെ പട്ടികയിലെ ഇന്ത്യയിൽ നിന്നുള്ള മറ്റ് പ്രതിനിധികൾ.

അഭിനേതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ, നിർമ്മാതാക്കൾ തുടങ്ങി 19 മേഖലകളിൽ നിന്നുള്ളവരെയാണ് അക്കാദമി ക്ഷണിച്ചത്. ഇവരെ പ്രൊഫഷണൽ യോഗ്യതകളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുത്തത്. ഈ വർഷം ക്ഷണിക്കപ്പെട്ട 534 പേരിൽ 41 ശതമാനം സ്ത്രീകളും 45 ശതമാനം പ്രാതിനിധ്യം കുറഞ്ഞ സമൂഹങ്ങളിൽ നിന്നുള്ളവരും 55 ശതമാനം പേർ അമേരിക്കയ്ക്ക് പുറത്തുള്ള 60 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ളവരുമാണ്.

നിലവിൽ, അക്കാദമിയുടെ മൊത്തം അംഗസംഖ്യ 10,500-ൽ അധികമാണ്. പുതിയ ക്ലാസ് ക്ഷണങ്ങൾ വരുന്നതോടെ എണ്ണം 11,000 കവിയും. ഇവർ വോട്ട് ചെയ്താണ് ഓസ്‌കർ വിജയികളെ കണ്ടെത്തുന്നത്. 2026 മാർച്ച് 15 ന് കോനൻ ഒ’ബ്രയൻ ആതിഥേയത്വം വഹിക്കുന്ന ഓസ്‌കാർ അവാർഡുകൾ നടക്കും. ജനുവരി 12 മുതൽ ജനുവരി 16 വരെ നോമിനേഷൻ പ്രക്രിയയും വോട്ടെടുപ്പും നടക്കും. പരിഗണനയ്ക്ക് ശേഷം, ജനുവരി 22 ന് നോമിനികളുടെ അന്തിമ പട്ടിക പ്രഖ്യാപിക്കും.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി