നടൻ അതുൽ പർചുരെ അന്തരിച്ചു

മുതിർന്ന മറാത്തി നടൻ അതുൽ പർചുരെ (57) അന്തരിച്ചു. കാൻസർ രോഗത്തെ തുടർന്ന് തിങ്കളാഴ്ചയായിരുന്നു മരണം. മറാത്തി, ബോളിവുഡ് സിനിമകളില്‍ സാന്നിധ്യമായ താരമാണ് അതുല്‍ പർചുരെ. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അതുൽ പർചുരെയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി.

കപിൽ ശർമ്മയുടെ കോമഡി ഷോയിലെ അവിസ്മരണീയമായ പ്രകടനം ഉൾപ്പെടെ നിരവധി ഹിന്ദി ടെലിവിഷൻ ഷോകളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ട അതുൽ പർചുരെ അറിയപ്പെടുന്ന മറാത്തി നടനായിരുന്നു. വർഷങ്ങളായി ക്യാൻസറുമായുള്ള പോരാട്ടത്തിലായിരുന്നു അതുൽ പർചുരെ. കപിൽ ശർമ്മ ഷോ പോലുള്ള ജനപ്രിയ ഷോകളില്‍ അതുൽ പർചുരെ സാന്നിധ്യമായിട്ടുണ്ട്. അജയ് ദേവ്ഗൺ, സഞ്ജയ് ദത്ത് എന്നിവരുടെ സിനിമ ഓൾ ദ ബെസ്റ്റിലെ അതുൽ പർചുരെയുടെ കോമഡി റോള്‍ ഏറെ ശ്രദ്ധേയമാണ്. സലാമേ ഇഷ്ക്, പാര്‍ട്ണര്‍, ഖട്ടമീട്ട, ബുഡ്ഡാ ഹോ ഗാ തേരാ ബാപ്പ് തുടങ്ങിയ ചിത്രങ്ങളിലും ഇദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

മുൻപ് നടന്ന ഒരു ടോക്ക് ഷോയിൽ, തൻ്റെ കാൻസർ രോഗത്തെ പറ്റി തരാം വെളിപ്പെടുത്തിയിരുന്നു. തന്റെ കരളിൽ ഏകദേശം 5 സെൻ്റീമീറ്റർ നീളമുള്ള ട്യൂമർ ഉണ്ടെന്നും അത് ക്യാൻസറാണെന്നും ഡോക്ടർ പറഞ്ഞുവെന്ന് താരം പറഞ്ഞിരുന്നു. എന്നാൽ ആദ്യം താൻ തെറ്റായ ചികിത്സയാണ് നടത്തിയത്. അത് തന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചുവെന്നും തരാം പറഞ്ഞിരുന്നു.

Latest Stories

വന്ദേഭാരത് ട്രെയിനുകൾക്ക് സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും ഇനി തത്സമയ ടിക്കറ്റ് ബുക്കിങ്; 15 മിനിറ്റ് മുമ്പ് ടിക്കറ്റെടുക്കാം

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും; ഇന്ന് സ്കൂൾ അധികൃതരുടെ മൊഴിയെടുക്കും

അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറി; അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല; ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി, മോചനം പരോളില്‍ തുടരുന്നതിനിടെ

IND vs ENG: "ഔട്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കൈവിരലിനോ തോളിനോ എറിഞ്ഞ് പരിക്കേല്‍പ്പിക്കുക"; ദൗത്യം ആർച്ചർക്ക്!!, ലോർഡ്‌സിൽ ഇം​ഗ്ലണ്ട് ഒളിപ്പിച്ച ചതി

അന്ന് ഓഡിറ്റ് നടത്തിയിരുന്നെങ്കില്‍ മിഥുന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു; അപകടത്തിന് കാരണം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥയെന്ന് രമേശ് ചെന്നിത്തല

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കും വീഴ്ച ഉണ്ടായെന്ന് കെ കൃഷ്ണൻകുട്ടി, കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും