'അവര്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചു വരുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്'

കൊടൈക്കനാലിനു സമീപം കാമക്കാപട്ടിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ നടന്‍ നകുല്‍ തമ്പി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ഈ വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് നിരവധി തെറ്റായ വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഈ വാര്‍ത്തകള്‍ നകുലിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഏറെ വിഷമിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ അംബി നീനാസം. ഇപ്പോള്‍ വേണ്ടത് പ്രാര്‍ത്ഥിക്കുക എന്നത് മാത്രമാണെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അംബി പറയുന്നു.

പൂര്‍ണ്ണമായും വായിക്കുക…

നകുലിനും, അവന്റെ സുഹൃത്ത് ആദിത്യയും അപകടം സംഭവിച്ചു എന്നുള്ള വാര്‍ത്ത സത്യമാണ്. പക്ഷേ, ഇപ്പോള്‍ വാട്‌സ്ആപ്പ് വഴി വന്നുകൊണ്ടിരിക്കുന്ന ചില വാര്‍ത്തകള്‍ തെറ്റാണ്. അതുകൊണ്ടാണ് ഈ തുറന്നെഴുത്ത്. ഓരോ നിമിഷവും അവന്റെ ഫാമിലിയുമായി ഞങ്ങള്‍ ബന്ധപെടുന്നുണ്ട്. ഇപ്പോള്‍ വേണ്ടത് പ്രാര്‍ത്ഥിക്കുക എന്നത് മാത്രമാണ്. വാട്‌സാപ്പ് വഴി വരുന്ന ഫെയ്ക്ക് ന്യൂസുകള്‍ ഞങ്ങളെയും, അവരുടെ കുടുമ്പത്തെയും, വല്ലാണ്ട് വേദനിപ്പിക്കുന്നുണ്ട്….

ഇപ്പോള്‍ അവനും അവന്റെ ഫ്രണ്ടും മധുരാ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ് ഉള്ളത്. 48 മണിക്കൂര്‍ ഒബ്‌സര്‍വേഷനില്‍ലാണ്. അതിനു മുമ്പായി ദയവു ചെയ്ത് സോഷ്യല്‍ മീഡിയ വഴി ഫെയ്ക്ക് ന്യൂസുകള്‍ ഉണ്ടാക്കരുത്. ഞങ്ങടെ കൂടെ ഉള്ളവര്‍ എല്ലാവരും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുണ്ട്, അഭിനയത്തിലേക്കും ഡാന്‍സിലേക്കും അവന്‍ വീണ്ടും തിരിച്ചുവരുമെന്ന്. കൂടെ, അവന്റെ സുഹൃത്തും പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്കെത്തുമെന്ന്. എല്ലാവരോടുമുള്ള അപേക്ഷയാണ്. സത്യമറിയാതെ ഫേക്ക് ന്യൂസ് പ്രചരിപ്പിക്കാതിരിക്കുക. കഴിയുമെങ്കില്‍,… അവര്‍ക്ക് രണ്ട് പേര്‍ക്കും വേണ്ടി ഉള്ളറിഞ്ഞ് പ്രാര്‍ത്ഥിക്കുക.
അംബി….

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, വിധിയെഴുതുന്നത് 7 ജില്ലകൾ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്