ഇനി ഉറക്കമില്ലാത്ത രാത്രികള്‍, അജ്ഞാതനായ ആ സീരിയല്‍ കില്ലറെ തേടി കുഞ്ചാക്കോ ബോബന്‍; അഞ്ചാം പാതിര നാളെയെത്തും

കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ അഞ്ചാം പാതിര നാളെ തിയേറ്ററുകളിലെത്തുകയാണ്. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലര്‍ വലിയ ആകാംക്ഷയാണ് പ്രേക്ഷകരില്‍ ഉണ്ടാക്കിയിരിക്കുന്നത്. അജ്ഞാതനായ ഒരു സീരിയല്‍ കില്ലറെ പിന്തുടരുന്ന ക്രിമിനോളജിസ്റ്റായാണ് സിനിമയില്‍ കുഞ്ചാക്കോ ബോബനെത്തുന്നത്.

” അഞ്ചാം പാതിര എന്റെ ആദ്യത്തെ ഇന്‍വെസ്റ്റീഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ്.ഒരു കുറ്റാന്വേഷണ കഥയുടെ എല്ലാ ചേരുവകളും ഇതിലുണ്ട്. നായകനും പ്രതി നായകനും കൊലപാതങ്ങളും പോലീസിന്റെ അന്വേഷണ രീതികളും അതിന്റെ ട്വിസ്റ്റുകളുമൊക്കെ അടങ്ങിയ ചിത്രമാണ് “”അഞ്ചാം പാതിര””. സംവിധായകന്‍ മിഥന്‍ മാനുവല്‍ തോമസ്സ് പറഞ്ഞു.

Related image
മിഥുന്‍ മാനുവല്‍ തോമസ് തന്നെ സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ് എന്ന ചിത്രം നിര്‍മ്മിച്ച ആഷിക് ഉസ്മാനാണ് അഞ്ചാം പാതിരയുടെയും നിര്‍മ്മാതാവ്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാമിന്റേതാണ്.

ഒരു ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ഷറഫുദ്ധീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങി വലിയ താരനിര തന്നെ വേഷമിടുന്നു. ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കുഞ്ചാക്കോ പ്രത്യക്ഷപ്പെടുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം