'ആഭാസത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക' ; റിവ്യു സമിതിയില്‍ അപ്പീല്‍ പോകുമെന്നു അണിയറക്കാര്‍

റിമ കല്ലിങ്കല്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ജുബിത്ത് നമ്രദത്ത് സംവിധാനം ചെയ്ത ആഭാസം എന്ന ചലച്ചിത്രത്തിന് സെന്‍സര്‍ കുരുക്ക്. ജനുവരി അഞ്ചിന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഇതേ തുടര്‍ന്ന് തിയേറ്റുകളില്‍ എത്താന്‍ വൈകും. സിനിമയിലെ ചില സംഭാഷണങ്ങള്‍ മ്യൂട്ട് ചെയ്താല്‍ “എ” സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അറിയിച്ചിട്ടുള്ളതെന്നും എന്നാല്‍ ബോര്‍ഡിന്റെ നിലപാടിനെതിരേ തങ്ങള്‍ റിവ്യു സമിതിയില്‍ അപ്പീല്‍ പോകുമെന്നുമാണ് സിനിമയുടെ അണിയറക്കാര്‍ പറയുന്നത്. ആഭാസത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അണിയറക്കാര്‍ വ്യക്തമാക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജനുവരി 5ന് റിലീസ് തീരുമാനിച്ചു തയ്യാറെടുക്കുകയായിരുന്ന “ആഭാസം” എന്ന ഞങ്ങളുടെ കൊച്ചു സിനിമ, സെന്‍സര്‍ കുരുക്കിലകപ്പെട്ട്, റിലീസ് നീട്ടിവെച്ച വിവരം വ്യസനസമേതം അറിയിച്ചു കൊള്ളട്ടെ.

ചില ഡയലോഗുകള്‍ മ്യൂട്ട് ചെയ്താല്‍, അ സര്‍ട്ടിഫിക്കറ്റു തരാമത്രേ. അങ്ങിനൊരു ഔദാര്യം പറ്റാന്‍ മാത്രം തെറ്റൊന്നും ഞങ്ങള്‍ ചെയ്തിട്ടില്ല എന്നു വിശ്വസിക്കുന്നത് കൊണ്ടും, ബോര്‍ഡിന്റെ രാഷ്ട്രീയ അസഹിഷ്ണുത പ്രകടമായത് കൊണ്ടും ഞങ്ങള്‍ ൃല്ശലം സമിതിക്ക് അപ്പീല്‍ പോവുകയാണ്.

ഇത് വരെ കൂടെ നിന്ന അഭ്യുദയ കാംക്ഷികള്‍ക്കും, സ്‌നേഹമുള്ള മനസ്സുകള്‍ക്കും നന്ദി പറഞ്ഞു കൊണ്ട്, തുടര്‍ന്നും കൂടെയുണ്ടാവണമെന്നു അപേക്ഷിക്കുന്നു.

https://www.facebook.com/aabhaasamFilm/posts/2014369032108915

Latest Stories

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും