കാനഡയില്‍ നിന്നും വ്യാജന്‍; തിയേറ്ററില്‍ എത്തിയതിന് പിന്നാലെ 'ആടുജീവിത'ത്തിന് ഭീഷണി!

‘ആടുജീവിതം’ റിലീസിന് പിന്നാലെ ചിത്രത്തിന്റെ വ്യാജപതിപ്പും പുറത്ത്. സിനിമയുടെ വ്യാജപതിപ്പാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കാനഡയിലാണ് ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. IPTV എന്ന പേരിലുള്ള ചാനലുകളിലൂടെയാണ് ഇത് എത്തിയിരിക്കുന്നത്.

പാരി മാച്ച് (Pari Match) എന്ന ലോഗോയോടയാണ് ഈ വ്യാജപതിപ്പ് പ്രചരിക്കുന്നത്. കായിക മത്സരങ്ങളില്‍ വാതുവെപ്പ് നടത്തുന്ന ഒരു കമ്പനിയാണ് ഇത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കാനഡയിലും അമേരിക്കയിലും റിലീസ് ആയാലുടനെ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പെട്ടെന്ന് തന്നെ ഇത്തരം IPTV എന്ന ചാനലില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

അതേസമയം, ഗംഭീര പ്രതികരണങ്ങളാണ് ആടുജീവിതം സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആഗോളതലത്തില്‍ ചിത്രം 15 കോടിയോളം നേടി എന്നും റിപ്പോര്‍ട്ടുകളുണ്ട്. 7.75 കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍ നിന്നും മാത്രം നേടിയത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ആടുജീവിതം വിലയിരുത്തപ്പെടുന്നത്.

16 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ് ബ്ലെസി ആടുജീവിതം സിനിമ യാഥാര്‍ഥ്യമാക്കിയത്. ബ്ലെസിയുടെ മേക്കിംഗിനും ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ലോകത്തോര നിലവാരമുള്ള സിനിമ എന്ന പ്രശംസകളും ആടുജീവിതം പ്രശംസ നേടുന്നുണ്ട്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ