ആടുജീവിതം സാമ്പത്തികമായി ലാഭം കിട്ടിയ സിനിമയല്ല, എന്നാൽ ആ സിനിമ കൊണ്ട് ചില നല്ല കാര്യങ്ങൾ സംഭവിച്ചു: ബ്ലെസി

16 വര്‍ഷം ബ്ലെസിയും പൃഥ്വിരാജും ടീമും നടത്തിയ സങ്കീര്‍ണമായ ഫിലിം മേക്കിംഗ് യാത്രയുടെ പര്യവസാനമായിരുന്നു ‘ആടുജീവിതം’ എന്ന സിനിമ. ബെന്യാമിൻ്റെ പ്രശസ്തമായ നോവലിൻ്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഈ ചിത്രം. 82 ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം 150 കോടിയോളം കളക്ഷൻ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ആടുജീവിതം സാമ്പത്തികമായി ലാഭം തന്നില്ല എന്ന് പറയുകയാണ് സംവിധായകൻ ബ്ലെസി.

ആടുജീവിതം ലാഭകരമെന്ന് പറയാൻ പറ്റുന്ന തരത്തിൽ ചിത്രം എത്തിയിട്ടില്ല. എന്നാൽ ഒരു ഭീമാകാരമായ ഇൻവെസ്റ്റ്മെന്റ് ബഡ്ജറ്റിന് ഉണ്ടായിരുന്നു എന്നുമാണ് ബ്ലെസി പറയുന്നത്. ബ്രേക്ക് ഈവനായെന്ന് പറയാൻ കഴിയുമെങ്കിലും പ്രതീക്ഷിച്ച ലാഭം ആടുജീവിതത്തിന് ബോക്സ്ഓഫീസിൽ നിന്ന് ലഭിച്ചിരുന്നില്ല എന്നും ബ്ലെസി കൂട്ടിച്ചേർത്തു. ജിഞ്ചർ മീഡിയ എന്റെർറ്റൈന്മെന്റ്‌സുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘ആടുജീവിതം എന്ന സിനിമ സാമ്പത്തികമായി ലാഭം തന്ന ഒന്നാണെന്ന് പറയാൻ പറ്റില്ല . കാരണം, വളരെ ഭീമമായ ബജറ്റായിരുന്നു ആ സിനിമയുടേത്. അത് കവർ ചെയ്യാൻ കഴിയുന്ന താരത്തിലില്ല കളക്ഷൻ ബോക്സ് ഓഫീസിൽ നിന്ന് കിട്ടിയില്ലെന്ന് വേണം പറയാൻ. ഇപ്പോൾ കിട്ടിയ കലാസ്‌ഖാൻ നോക്കുമ്പോൾ ആടുജീവിതം സാമ്പത്തിക ലാഭം തന്നെന്ന് പലർക്കും തോന്നും. പക്ഷെ, അത് കഷ്ടിച്ച് ബ്രേക്ക് ഈവനായതേയുള്ളു’ എന്നാണ് ബ്ലെസ്സി പറഞ്ഞത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി