ദേശീയ പുരസ്‌ക്കാരം: മികച്ച നടി കീര്‍ത്തി സുരേഷ്, നടൻമാരായി ആയുഷ് മാന്‍ ഖുറാനയും വിക്കി കൗശലും, ഛായാഗ്രഹകൻ എം ജെ രാധാകൃഷ്ണൻ

അറുപത്തിയാറാമത് നാഷണൽ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്‌ക്കാരം നേടി കീർത്തി സുരേഷ്. മികച്ച തെലുങ്കു ചിത്രമായി “മഹാനടി”. “അന്ധാഥുൻ” എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയെയും ഉരിയിലെ പ്രകടനത്തിന് വിക്കി കൗശലിനെയുമാണ് മികച്ച നടൻമാരായി തിരഞ്ഞെടുത്തിരിക്കുന്നത്.

മികച്ച ചിത്രം – ഹെല്ലാരോ (ഗുജറാത്തി)
മികച്ച സംവിധായകന്‍ – ആദിത്യ ധര്‍ (ഉറി: ദസര്‍ജിക്കല്‍ സ്‌ട്രൈക്ക്)
മികച്ച ഛായാഗ്രാഹകന്‍ – എം ജെ രാധാകൃഷ്ണന്‍ (ഓള്)
മികച്ച ആക്ഷന്‍, സ്പെഷല്‍ എഫക്ട്സ് ചിത്രം – കെജിഎഫ്
മികച്ച സംഗീത സംവിധായകന്‍ – സഞ്ജയ് ലീല ബന്‍സാലി (പത്മാവത്)
മികച്ച പ്രൊഡക്ഷ ഡിസൈന്‍ – കമ്മാരസംഭവം (വിനീഷ് ബംഗ്ലാന്‍)
മികച്ച സഹനടി – സുരേഖ സിക്രി (ബദായ് ഹോ)
മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രം – പാഡ്മാന്‍
ജനപ്രിയ ചിത്രം- ബദായ് ഹോ
മികച്ച മലയാള ചിത്രം – അന്ധാദുന്‍
മികച്ച മലയാള ചിത്രം – സുഡാനി ഫ്രം നൈജീരിയ
മികച്ച അസ്സാമീ ചിത്രം – ബുള്‍ബുള്‍ ക്യാന്‍ സിങ്

മികച്ച സഹനടന്‍ – സ്വാനന്ദ് കിര്‍കിരെ ഛുംബാക്ക്
മികച്ച ബാലതാരം – സമീര്‍ സിങ്, ഹരജീത
മികച്ച പിന്നണി ഗായകന്‍ – അര്‍ജീത്ത് സിങ് (പദ്മാവത്)
മികച്ച പിന്നണി ഗായിക – ബിന്ദു മാലിനി (കന്നഡ)
മികച്ച തിരക്കഥ – ചീ അര്‍ജുന്‍ ലൊ സോ
മികച്ച അവലംബിത തിരക്കഥ – ശ്രീ റാം രാഘവന്‍
മികച്ച ശബ്ദലേഖനം (ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റ്) – ഗൗരവ് വര്‍മ മികച്ച ശബ്ദലേഖനം (സൗണ്ട് ഡിസൈനര്‍) – ബിശ്വജിത് ദീപക് ചാറ്റര്‍ജി മികച്ച ശബ്ദലേഖനം ( റീ റെക്കോര്‍ഡിസ്റ്റ്) – രാധാകൃഷ്ണ മികച്ച ചിത്രസംയോജനം – രാധാകൃഷ്ണ
മികച്ച ചിത്രസംയോജനം – നാഗേന്ദ്ര
മികച്ച കോസ്റ്റ്യൂം ഡിസൈന്‍ – ചിത്രം മഹാനടി
മികച്ച മേക്ക്അപ് – രന്‍ജീത്
മികച്ച പശ്ചാത്തല സംഗീതം – ഉറി

ജോസഫിലെ അഭിനയത്തിന് നടന്‍ ജോജു ജോര്‍ജ്ജിനും സുഡാനി ഫ്രം നൈജീരിയിലെ അഭിയനത്തിന് നടി സാവിത്രി ശ്രീധരനും പ്രത്യേക ജൂറി പുരസ്കാരം.  സിനിമാ സൗഹൃദ സംസ്ഥാനമായി ഉത്തരാഖണ്ഡ് തിരഞ്ഞെടുക്കപ്പെട്ടു. വിവിധ വിഭാഗങ്ങളിലായി 31 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിക്കുക. 490 ചിത്രങ്ങളാണ് ഇത്തവണ പുരസ്‌കാരത്തിനായി സമര്‍പ്പിച്ചിരുന്നത്.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ