'പാൽതു ജാൻവർ കണ്ടിരിക്കേണ്ട സിനിമ'; മന്ത്രി ചിഞ്ചുറാണി

ബേസിൽ ജോസഫിനെ കേന്ദ്ര കഥാപാത്രമാക്കി സംഗീത് പി രാജൻ ഒരുക്കിയ ചിത്രമായിരുന്നു ‘പാൽതു ജാൻവർ’. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തെ കുറിച്ച് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കേരളത്തിലെ എല്ലാ ലൈഫ് സ്‌റ്റോക് ഇൻസ്‌പെകർമാരും വെറ്റിനറി ഡോക്ടർമാരും കണ്ടിരിക്കേണ്ട ചിത്രമാണ് പാൽതു ജാൻവർ എന്നാണ് മന്ത്രി പറഞ്ഞത്.

സിനിമ ഇഷ്ടപ്പെട്ടെന്നും, സ്വന്തം മക്കൾക്ക് അസുഖം വരുമ്പോൾ പരിപാലിക്കുന്നത് പോലെ ചിത്രത്തിലെ കഥാപാത്രം വളർത്തുമൃഗത്തോട് കാണിക്കുന്ന സ്‌നേഹം തൻ്റെ  ഉള്ളിൽ തട്ടിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കൊല്ലം കാർണിവൽ തീയേറ്ററിലായിരുന്നു മന്ത്രി സിനിമ കാണാനെത്തിയത്. മുൻകൂട്ടി അറിയിപ്പൊന്നുമില്ലാതെ മന്ത്രിയുടെ അപ്രതീക്ഷിത വരവ് കാണികൾക്കും കൗതുകമായി. മന്ത്രിയുടെ പ്രതികരണം ബേസിൽ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

കുടിയാന്മല എന്ന ഗ്രാമത്തിലെഒരു വെറ്റിനറി ആശുപത്രിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ബേസിൽ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറുടെ വേഷത്തിലാണ് എത്തുന്നത്

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ