'പത്ത് കോടി പ്രതിഫലം, 15 കോടിയുടെ അപാർട്ട്‌മെന്റ്, പ്രെെവറ്റ് ജെറ്റ്, നയൻതാരയുടെ ആസ്തി കോടികൾ'; റിപ്പോർട്ട്

തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന നടിയാണ് നയൻതാര. ഒരു സിനിമയ്ക്ക് നടി വാങ്ങുന്ന പ്രതിഫലം ഏകദേശം പത്ത് കോടി രൂപയാണ്. ഇപ്പോഴിതാ നയൻതാരയുടെ ആസ്തി വെളിപ്പെടുത്തി ഒരു മാധ്യമം പുറത്ത് വിട്ട റിപ്പോർട്ടാണ് ശ്രദ്ധ നേടുന്നത്. നയൻതാരയുടെ ആസ്തി ഏകദേശം 22 മില്യൺ ഡോളറാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതായത് ഏകദേശം 165 കോടി രൂപയുടെ ആസ്തിയാണ് താരത്തിനുള്ളത്.

നയൻതാരയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും അവരുടെ സിനിമകളിൽ നിന്നും ബ്രാൻഡുകളിൽ നിന്നും ലഭിക്കുന്ന തുകയാണ്. നിലവിൽ ഒരു സിനിമയ്ക്ക് പത്ത് കോടി രൂപയാണ് നയൻതാര വാങ്ങുന്നത്. വരുമാനത്തിന് പുറമേ ഇന്ത്യയിലുടനീളം നിരവധി അപ്പാർട്ട്‌മെന്റുകളും നടിയുടെ പേരിലുണ്ട്. ഹൈദരാബാദിൽ രണ്ട് ആഡംബര വീട് ഉൾപ്പെടെ പതിനഞ്ച് കോടി രൂപയുടെ അപ്പാർട്ട്‌മെന്റ് ബഞ്ചാരഹിൽസ് എന്ന സ്ഥലത്തുണ്ട്.

ഇതിന് പുറമേ തമിഴ്‌നാട്ടിൽ 4 ബെഡ്‌റൂം സൗകര്യമുള്ള വീടും. ഇതെല്ലാം കണക്ക് കൂട്ടുമ്പോൾ ഏകദേശം നൂറ് കോടിയുടെ മുകളിൽ വരും. അടുത്തിടെ നയൻതാര സ്വന്തമായി ഒരു പ്രെെവറ്റ്ജെറ്റ് വാങ്ങിയതായിട്ടും ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യ്തിരുന്നു. കാറുകളുടെ കാര്യത്തിലും ആഡംബര കാറുകളുടെ ലിസ്റ്റ് വേറെ തന്നെയുണ്ട്.

74 ലക്ഷം വിലയുള്ള ബിഎംഡബ്ല്യൂ 5 സീരിസിലെ കാറും മെർസിഡസ് ജിഎൽഎസ് (88 ലക്ഷം), ഫോർഡ് എൻഡേവർ, ബിഎംഡബ്ല്യൂ 7 സീരിസിലെ (1.76 കോടി) അടക്കം നിരവധി കാറുകളാണ് നടിയ്ക്കുള്ളത്. ചില പ്രശസ്ത ബ്രാൻഡുകൾക്ക് വേണ്ടി പരസ്യ ചിത്രത്തിലും നയൻതാര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിലൂടെ അഞ്ച് കോടി വരെ നടിയ്ക്ക് പ്രതിഫലം ലഭിച്ചിരുന്നു. ഇതിനൊപ്പം ഒരു സ്‌കിൻ കെയർ ബ്രാൻഡിലും നടി പങ്കാളിയാണ്. .

Latest Stories

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബന്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ

ആ താരത്തെ നന്നായി ഉപയോഗിക്കുന്നതിൽ ചെന്നൈ പരാജയപെട്ടു, അത്ര കഴിവുള്ള താരമായിട്ടും ടീം അദ്ദേഹത്തെ ചതിച്ചു: ഹർഭജൻ സിംഗ്

കേന്ദ്ര സര്‍ക്കാരിന്റെ അനുമതി രാത്രി ലഭിച്ചു; പുലര്‍ച്ചെ മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യസന്ദര്‍ശനത്തിന് ദുബായിലേക്ക് പറന്നു; മന്ത്രി റിയാസും വീണയും 3 രാജ്യങ്ങള്‍ സന്ദര്‍ശിക്കും

മാസപ്പടിയിൽ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി വിജിലൻസ് കോടതി

കോഹ്ലിയുടെ മെല്ലെ പോക്ക് ടി20 ലോകകപ്പില്‍ ഇന്ത്യയെ പിന്നോട്ടടിക്കുമോ?, ആരാധകരെ ആവേശത്തിലാഴ്ത്തി ഹെയ്ഡന്‍