ചന്ദ്രമുഖി 2  -നായി ഇനിയും കാത്തിരിക്കണം;  കങ്കണ- ലോറൻസ് ചിത്രം റിലീസ് മാറ്റിവച്ചതായി നിർമ്മാതാക്കൾ

റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രങ്ങളിൽ ഏറെ പ്രതീക്ഷ ഉയർത്തുന്ന ഒന്നാണ് ചന്ദ്രമുഖി 2. രജനികാന്തും ജ്യോതികയും മികച്ച പ്രകടനം നടത്തിയ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമായാണ് ചിത്രമെത്തുക. രണ്ടാം പതിപ്പിൽ രാഘവ ലോറൻസ് ആണ് നായകൻ. ബോളിവുഡ് താരം കങ്കണ റണൗട്ടാണ് ചന്ദ്രമുഖിയായെത്തുക.

എന്നാൽ ചിത്രം കാത്തിരുന്നവർക്ക് നിരാശ നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചന്ദ്രമുഖി 2വിന്റെ റിലീസ് മാറ്റി വച്ചതായി ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചു. സെപ്റ്റംബർ 15ന് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങളാൽ റിലീസ് മാറ്റുകയായിരുന്നു. ഇനി സെപ്റ്റംബർ 28ന് ആകും ചന്ദ്രമുഖി 2 തീയേറ്ററുകളിലെത്തുക.

17 വര്‍ഷത്തിനു ശേഷമാണ് ഇപ്പോൾ രണ്ടാം ഭാ​ഗം വരുന്നത്. ഒരിടവേളയക്കു ശേഷം കോമഡി രംഗത്തേക്ക് വടിവേലു തിരിച്ചെത്തുകയാണ് ചന്ദ്രമുഖി 2 ൽ.പി വാസുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഓസ്കാര്‍ ജേതാവ് എം എം കീരവാണിയാണ് സംഗീതം. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍ ആണ്.

കലാസംവിധാനം തോട്ട തരണി. ലക്ഷ്മി മേനോന്‍, മഹിമ നമ്പ്യാര്‍, രാധിക ശരത് കുമാര്‍, വിഘ്‌നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രന്‍, റാവു രമേഷ്, സായ് അയ്യപ്പന്‍, സുരേഷ് മേനോന്‍, ശത്രു, ടി എം കാര്‍ത്തിക് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ആകും സിനിമ റിലീസിന് എത്തുക. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മണിച്ചിത്രത്താഴിന്‍റെ തമിഴ് റീമേക്ക് ആയിരുന്നു ചന്ദ്രമുഖി.രജനീകാന്ത്, ജ്യോതിക, പ്രഭു, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ചന്ദ്രമുഖി’ 2005 ഏപ്രില്‍ 14-നാണ് റിലീസ് ചെയ്തത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി