ഇനി ഒരിക്കലും ഇതുപോലൊരു സിനിമയില്‍ എത്തില്ല, സ്വന്തം ശരീരത്തെ ടോര്‍ച്ചര്‍ ചെയ്തതാണ് നിങ്ങള്‍ കാണുന്ന രൂപമാറ്റം; പൃഥ്വിരാജ് പറഞ്ഞത്

കഴിഞ്ഞ ദിവസം യൂട്യൂബില്‍ എത്തിയ ‘ആടുജീവിതം’ സിനിമയുടെ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകള്‍ക്കായി കട്ട് ചെയ്ത പ്രിവ്യൂ ഓണ്‍ലൈനില്‍ ലീക്ക് ആയതിനെ തുടര്‍ന്നാണ് ട്രെയ്‌ലര്‍ എന്ന രീതിയില്‍ പൃഥ്വിരാജ് വീഡിയോ പങ്കുവച്ചത്. കളര്‍ ഗ്രേഡിംഗ് പോലും ചെയ്യാത്ത വീഡിയോയാണിത് എന്ന് പറഞ്ഞ് സംവിധായകന്‍ ബ്ലെസിയും രംഗത്തെത്തിയിരുന്നു.

എന്നാല്‍ പ്രിവ്യൂ ഇങ്ങനെയാണെങ്കില്‍ സിനിമ ഏത് ലെവല്‍ ആയിരിക്കും എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. പൃഥ്വിരാജിന്റെ ഹൈ വോള്‍ട്ട് പെര്‍ഫോമന്‍സ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇതിനിടെ സിനിമയ്ക്കായി താന്‍ നടത്തിയ രൂപമാറ്റത്തെ കുറിച്ച് പൃഥ്വിരാജ് ഒരിക്കല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. സിനിമയ്ക്കായി ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും താരം ചെയ്തിട്ടുണ്ട്.

”ഞാന്‍ സ്വന്തം ശരീരത്തിന് കൊടുക്കുന്ന ടോര്‍ച്ചറാണ് ശരിക്കും നിങ്ങള്‍ കാണുന്ന രൂപ മാറ്റം. ഇനി ഒരിക്കലും ഇതുപോലൊരു ചിത്രത്തില്‍ ഞാന്‍ എത്തില്ല. ഒരു ചിത്രത്തിന് വേണ്ടിയും ഇങ്ങനെ എഫര്‍ട്ട് എടുക്കാന്‍ പറ്റില്ല. കാരണം ഫിറ്റ്‌നസ് പോലും കീപ്പ് ചെയ്തല്ല ഈ ചിത്രം പൂര്‍ത്തീകരിക്കുന്നത്. ഒരുപക്ഷേ സിനിമ കാണുമ്പോള്‍ ആയിരിക്കും പ്രേക്ഷകര്‍ക്ക് രൂപമാറ്റത്തെ കുറിച്ച് ബോധ്യപ്പെടുക.”

”മേക്കോവറിനെ കുറിച്ച് കുറച്ച് ആളുകള്‍ പറയുമ്പോള്‍ പോലും യഥാര്‍ത്ഥ അവസ്ഥ ആരും കണ്ടിട്ടില്ല. 2008ല്‍ ആണ് ആടുജീവിതത്തില്‍ കമ്മിറ്റ് ചെയ്യുന്നത്. സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ കഥാപാത്രത്തെ കുറിച്ച് വ്യക്തമായി എനിക്ക് ധാരണ ഉണ്ടായിരുന്നു. ഒരു അഭിനേതാവിന്റെ ഭാഗത്ത് നിന്ന് എത്രമാത്രം എഫര്‍ട്ട് വേണമെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ചിത്രം കമ്മിറ്റ് ചെയ്യുന്നത്. ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്.”

”ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി ഷൂട്ടിന് വേണ്ടി തയ്യാറെടുക്കുന്ന സമയത്താണ് വലിയൊരു കാലയളവിലേക്ക് തന്നെ സിനിമ നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. ആ ഘട്ടത്തിലൊക്കെ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഷൂട്ട് ചെയ്ത ഭാഗങ്ങള്‍ സ്‌ക്രീനില്‍ കാണുമ്പോള്‍ വലിയ സന്തോഷം തോന്നും” എന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

Latest Stories

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍