മിന്നല്‍ മുരളി എന്നെ നിരാശനാക്കി, ടൊവിനോയോടും ബേസിലിനോടും ഇക്കാര്യം പറഞ്ഞിരുന്നു: വിഷ്ണു വിശാല്‍

മലയാള സിനിമകള്‍ ചെയ്യാന്‍ ഒരുപാട് താല്‍പര്യമുള്ള വ്യക്തിയാണ് താനെന്ന് തമിഴ് നടന്‍ വിഷ്ണു വിശാല്‍. എഫ്‌ഐആര്‍ എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രസ് മീറ്റിലാണ് നടന്‍ സംസാരിച്ചത്. മിന്നല്‍ മുരളി കണ്ടതിന് ശേഷം താന്‍ നിരാശനായെന്നും അതിന് പിന്നിലെ കാരണത്തെ കുറിച്ചും വിഷ്ണു വ്യക്തമാക്കി.

മലയാളത്തിലെ ജോജി, ഇഷ്‌ക്, മിന്നല്‍ മുരളി, ഓപ്പറേഷന്‍ ജാവ തുടങ്ങി നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വന്നതോടെ എല്ലാ ഭാഷകളിലേയും സിനിമകള്‍ കാണാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. സൂപ്പര്‍ ഹീറോ സിനിമകളുടെ വലിയ ഫാനാണ് താന്‍.

ഇടയ്ക്കിടെ സംവിധായകരുമായി സംസാരിക്കുമ്പോഴെല്ലാം സൂപ്പര്‍ ഹീറോ തീം ആലോചിക്കുവെന്ന് പറയാറുണ്ട്. അങ്ങനെയിരിക്കെയാണ് മിന്നല്‍ മുരളിയെ കുറിച്ച് കേള്‍ക്കുന്നതും പിന്നീട് ആ സിനിമ കണ്ടതും. കണ്ട ശേഷം താന്‍ സിനിമയെ അഭിനന്ദിച്ച് ടൊവിനോയ്ക്ക് മെസേജ് അയക്കുകയും ചെയ്തിരുന്നു.

സൂപ്പര്‍ഹീറോ വേഷം ലഭിക്കാത്തതില്‍ താന്‍ നിരാശനാണെന്ന് ടൊവിനോയോടും ബേസിലിനോടും പറയുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ ആദ്യം സൂപ്പര്‍ ഹീറോ ക്യാരക്ടര്‍ ചെയ്യുന്നത് താനായിരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മനോഹരമായി ചെയ്തുവെച്ചിട്ടുണ്ട് മിന്നല്‍ മുരളി.

ഒരുപാട് ഇഷ്ടപ്പെട്ടു. ഓപ്പറേഷന്‍ ജാവ കണ്ടശേഷം തരുണ്‍ മൂര്‍ത്തിയെ വിളിച്ച് അഭിനന്ദിച്ചിരുന്നു. നല്ല കഥകള്‍ ഉണ്ടെങ്കില്‍ വിളിക്കണമെന്നും പറഞ്ഞിട്ടുണ്ട്. മലയാള സിനിമകള്‍ ചെയ്യാന്‍ അന്നും ഇന്നും ഒരുപാട് താല്‍പര്യമുള്ള വ്യക്തിയാണ് താനെന്നും വിഷ്ണു പറഞ്ഞു.

Latest Stories

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു