റിയാലിറ്റി ഷോകളില്‍ വരെ അശ്ലീലം കൊണ്ട് കോമഡി ഉണ്ടാക്കുന്ന രീതി, എല്ലാം ഡബിള്‍ മീനിംഗ്: വിനോദ് കോവൂര്‍

റിയാലിറ്റി ഷോകളില്‍ വരെ അശ്ലീലം കൊണ്ട് കോമഡിയുണ്ടാക്കുന്ന രീതിയാണെന്ന് നടന്‍ വിനോദ് കോവൂര്‍. ഇപ്പോള്‍ കോമഡികളെന്ന് പറഞ്ഞാല്‍ എല്ലാം ഡബിള്‍ മീനിങ്ങാണ്. അശ്ലീലം കൊണ്ട് കോമഡി ഉണ്ടാക്കുന്ന രീതിയാണ്. അതിപ്പോള്‍ റിയാലിറ്റി ഷോകളിലും കോമഡി റിയാലിറ്റി ഷോകളിലും സിനിമയിലുമൊക്കെ കാണുന്നുണ്ട്. വിനോദ് പറയുന്നു.

കുടുംബസമേതം സിനിമ കാണാന്‍ പോകുമ്പോഴാണ് ഇതൊരു പ്രശ്നമാവുന്നത്. എല്ലാവരും ചിരിക്കും. കുട്ടികള്‍ മാത്രം ചിരിക്കില്ല. അന്നേരം അച്ഛാ ഇതെന്തിനാണ് ചിരിച്ചതെന്ന് ചോദിച്ചാല്‍ ആ അച്ഛന്റെ ഉത്തരം മുട്ടി പോകും. ഇതാണ് കാര്യമെന്ന് പറഞ്ഞ് കൊടുക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട്.

ട്രൂപ്പിനൊപ്പം പ്രോഗ്രാം അവതരിപ്പിക്കാന്‍ ഗള്‍ഫില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവവും വിനോദ് പങ്കുവെച്ചു. പ്രോഗ്രാം കഴിഞ്ഞതിന് ശേഷം കമ്മിറ്റിക്കാര്‍ വന്ന് എന്നെ അഭിനന്ദിച്ചു. വളരെ നന്നായെന്ന് പറഞ്ഞു. കഴിഞ്ഞ വര്‍ഷം വേറൊരു ട്രൂപ്പ് ഇവിടെ വന്നു. അവരുടെ പരിപാടി പകുതി ആയപ്പോള്‍ തന്നെ ഞങ്ങള്‍ നിര്‍ത്തിച്ചു.

കാരണം ഇവര് പറയുന്നത് മുഴുവന്‍ അശ്ലീലമാണ്. അവിടെ കുടുംബസമേതമാണ് എല്ലാവരും പരിപാടി കാണുന്നത്. ഇതോടെ ഇനി നിങ്ങള്‍ പരിപാടി അവതരിപ്പിക്കേണ്ടെന്ന് പറഞ്ഞ് പകുതിയ്ക്ക് വെച്ച് അവരെ പിരിച്ച് വിട്ടു. വിനോദ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്