സോഷ്യൽ മീഡിയയിൽ അതിനെ ക്രിഞ്ചെന്ന് പറയും, പക്ഷെ അതൊരുപാട് പ്രേക്ഷകർക്ക് കണക്റ്റാവുന്ന ഒന്നാണ്: വിനീത് ശ്രീനിവാസൻ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനംചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. കൂടാതെ 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

വിനീത് ശ്രീനിവാസൻ സിനിമകൾ ക്രിഞ്ച് ആണെന്നാണ് സോഷ്യൽ മീഡിയയിൽ പൊതുവേയുള്ള അഭിപ്രായങ്ങൾ. എന്നാൽ ഒരു വിഭാഗം പ്രേക്ഷകർ ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതുകൊണ്ടാണ് വിനീത് ശ്രീനിവാസൻ സിനിമകൾ ബോക്സോഫീസിൽ ഹിറ്റുകളായി മാറിയത്. ഇപ്പോഴിതാ തന്റെ സിനിമകൾ ക്രിഞ്ച് ആണെന്നുള്ള അഭിപ്രായത്തോട് പ്രതികരണമറിയിച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

റൊമാൻസ് തൊട്ടാൽ അല്ലെങ്കിൽ പഴയകാലമോ നൊസ്റ്റാൾജിയയോ തൊട്ടാൽ ഇന്ന് കണക്റ്റ് ആവാത്ത പലതിനെയും ആളുകൾ ക്രിഞ്ച് എന്ന് പറയുന്നുണ്ടെന്നും എന്നാൽ ഒരു വലിയ വിഭാഗം പ്രേക്ഷകരെ കുറിച്ച് ചിന്തിക്കണമല്ലോ എന്നുമാണ് വനീത് പറയുന്നത്.

“നമ്മൾ റൊമാൻസ് തൊട്ടാൽ അല്ലെങ്കിൽ പഴയകാലമോ നൊസ്റ്റാൾജിയയോ തൊട്ടാൽ ഇന്ന് കണക്റ്റ് ആവാത്ത പലതിനെയും ആളുകൾ ക്രിഞ്ച് എന്ന് പറയുമല്ലോ. പക്ഷെ നമ്മൾ ഒരു വലിയ വിഭാഗം പ്രേക്ഷകരെ കുറിച്ച് ചിന്തിക്കണമല്ലോ.

2018ൽ ജൂഡ് മനഃപൂർവം വെച്ച ചില സീനുകളുണ്ട്. സോഷ്യൽ മീഡിയകളിൽ അതിനെ ക്രിഞ്ചെന്ന് പറയും. പക്ഷെ അതൊരുപാട് പ്രേക്ഷകർക്ക് കണക്റ്റ് ആവുന്ന ഒന്നാണ്.
സത്യനങ്കിളിന്റെ സിനിമകളില്ലെ അതിൻ്റെയെല്ലാം ബേസിക് ഇമോഷൻസ് പെട്ടെന്ന് കണക്റ്റ് ആവും മനുഷ്യൻമാർക്ക്. ആ ഒരു സാധനം വേണം സിനിമയ്ക്ക്.

കുറച്ചാളുകൾ നമ്മളെ വിമർശിക്കുമെന്നത് വലിയ പ്രശ്‌നമാക്കിയെടുത്തിട്ട് സോഷ്യൽ മീഡിയ വേൾഡിനെ മാത്രം പരിഗണിച്ചുകൊണ്ട് നമ്മൾ സിനിമ ചെയ്യാൻ തുടങ്ങിയാൽ നമ്മുടെ പടം അത്രയേ സ്വീകരിക്കപ്പെടുകയുള്ളൂവെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

അതെന്റെ ഉള്ളിലുള്ള ഒരു തോട്ടാണ്. പിന്നെ ഞാൻ ഒരുപാട് നൊസ്റ്റാൾജിയ ഉള്ളൊരു മനുഷ്യനാണ്. എന്നെപ്പോലുള്ള മനുഷ്യൻമാരും ഒരുപാടുണ്ട്. അപ്പോൾ ഞാൻ അവരെയും പരിഗണിക്കേണ്ടേ.” എന്നാണ് സൈനക്ക് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞത്.

നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു