അച്ഛന്‍ നിരുത്സാഹപ്പെടുത്തുന്നത് ഏറെ വേദനിപ്പിച്ചു: വിനീത് ശ്രീനിവാസന്‍

പിന്നണി ഗായകനായി സിനിമയിലെത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോളിവുഡില്‍ തന്റേതായ പേര് നേടിയെടുക്കുകയായിരുന്നു വിനീത് ശ്രീനിവാസന്‍. ശ്രീനിവാസന്റെ മകന്‍ എന്നതില്‍ ഉപരി സ്വന്തം പേരിലൂടെയാണ് അറിയപ്പെടുന്നത്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് വിനീതിന്റെ ഒരു അഭിമുഖമാണ്. അച്ഛന്‍ ശ്രീനിവാസനെ കുറിച്ചാണ് വിനീത് പറയുന്നത്. അച്ഛന്‍ നിരുത്സാഹപ്പെടുത്തിയതിനെ കുറിച്ച് താരം കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തുറന്നുപറഞ്ഞത്്. അച്ഛന്‍ തന്നെ നിരുത്സാഹപ്പെടുത്തുന്നത് ഏറെ വേദനിപ്പിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

സിനിമ എഴുതുമ്പോള്‍ അച്ഛന്‍ നിര്‍ദ്ദേശങ്ങള്‍ തരാറുണ്ടോ എന്നുളള ബി ഉണ്ണികൃഷ്ണന്റെ ചോദ്യത്തിനായിരുന്നു മറുപടി. വിനീതിന്റെ വാക്കുകള്‍ ഇങ്ങനെ…” ഓരേ എഴുത്ത് കഴിഞ്ഞാലും ഞാന്‍ പോയി വായിച്ച് കൊടുക്കാറുണ്ട്. ആദ്യമൊക്കെ വായിക്കുന്ന സമയത്ത് പറയുന്നത് ‘ഒന്നും ശരിയായിട്ടില്ല’ എന്നാണ്. അത് നമുക്ക് കേട്ട് സഹിക്കാന്‍ പറ്റില്ല. പിന്നെ അത് മാറ്റി എഴുതി ഏഴോ, എട്ടോ കോപ്പിയായപ്പോഴാണ് ‘ പതം വന്ന് തുടങ്ങിയിട്ടുണ്ടെന്ന് അച്ഛന്‍ പറയുന്നത്. പണ്ട് മുതല്‍ തന്നെ നമ്മള്‍ താല്‍പര്യം എടുത്ത് ചോദിച്ചാല്‍ അച്ഛന്‍ അത് വിശദീകരിച്ച് തരുമെന്നും വിനീത് പറയുന്നു. അത്തരത്തിലൊരു സംഭവവും വിനീത് പറയുന്നുണ്ട്.

കഥ പറയുമ്പോള്‍ എന്ന സിനിമ ചെയ്യുമ്പോഴുള്ള സംഭവത്തെ കുറിച്ചാണ് പറയുന്നത്. കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ കഥയൊക്കെ തന്നോട് പറഞ്ഞിരുന്നു. സിനിമയുടെ ക്ലൈമാക്‌സില്‍ ,സുഹൃത്തിനെ കാണാന്‍ പോകുന്നതാണ്. ആ ഫുള്‍ ഡയലോഗ് അച്ഛന്‍ പറഞ്ഞ് തന്നിരുന്നു. പേപ്പറോ മറ്റൊന്നും അച്ഛന്റെ കയ്യില്‍ ഇല്ല. മുഴുവന്‍ ഡയലോഗ്‌സ് പറഞ്ഞ് തീരുമ്പോള്‍ അച്ഛന്റെ കണ്ണും നിറഞ്ഞു ഞാന്‍ കരയുകയും ചെയ്തു. ആ സംഭവം തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. വിനീത് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയ്ക്ക് മികച്ച താരങ്ങളെ സമ്മനിച്ച സംവിധായന്‍ കൂടിയാണ് വിനീത് ശ്രീനിവാസന്‍. 2010 ല്‍ പുറത്ത് ഇറങ്ങിയ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്റെ കുപ്പായം അണിയുന്നത്. മലര്‍വാടി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ വിനീത് യൂത്തിന്റേയും കുടുംബപ്രേക്ഷകരുടേയും പ്രിയപ്പെട്ട സംവിധായകനായി മാറുകയായിരുന്നു.

Latest Stories

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും