നസ്രിയയെ കാണിക്കുന്ന ഷോട്ട് ഫ്രീസ് ചെയ്യും, എന്നിട്ട് സൈഡിലുള്ള ദര്‍ശനയെ നോക്കും, ഈ കുട്ടി കാണാന്‍ കൊള്ളാമല്ലോ എന്ന് പറയും: വിനീത് ശ്രീനിവാസന്‍

പ്രണവ് മോഹന്‍ലാല്‍, ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം ചിത്രത്തിലെ ആദ്യ ഗാനം ‘ദര്‍ശന’ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ചിത്രത്തില്‍ ദര്‍ശനയെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ദര്‍ശന അഭിനയിച്ച തമിഴ് ചിത്രം ഇരുമ്പു തിരൈ കണ്ടിരുന്നു. അതില്‍ ടെറസിന് മുകളില്‍ നിന്ന് ദര്‍ശനയും വിശാലും സംസാരിക്കുന്ന സീന്‍ ഉണ്ട്. അതില്‍ കണ്ടപ്പോള്‍ അഭിനയത്തോട് വളരെയധികം അഭിനിവേശമുള്ള കുട്ടിയാണെന്ന് തോന്നിയിരുന്നു. പക്ഷേ അന്ന് ഈ കുട്ടി മലയാളി ആണെന്നോ ദര്‍ശന എന്നാണ് പേരെന്നോ അറിയില്ല.

പിന്നീട് ഇരുമ്പു തിരൈയുടെ കാസ്റ്റ് നോക്കിയപ്പോള്‍ ദര്‍ശന രാജേന്ദ്രന്‍ എന്ന് കണ്ടു. പിന്നീട് മായനദിയിലെ ‘ഭാവ്രാ മന്‍’ ദര്‍ശന പാടുന്നതാണ് കണ്ടത്. അതിനു ശേഷം താന്‍ ഭാര്യ ദിവ്യയോട് ഇങ്ങനെ ഒരു പെണ്‍കുട്ടിയെ കണ്ടു എന്ന് പറഞ്ഞു. ആ സമയത്താണ് ‘കൂടെ’ സിനിമ റിലീസ് ചെയ്യുന്നത്.

കൂടെയിലെ പാട്ട് റിലീസ് ചെയ്ത സമയത്ത് ആ പാട്ടില്‍ നസ്രിയയെ കാണിക്കുന്ന ഷോട്ട് താനും ദിവ്യയും ഫ്രീസ് ചെയ്യും. എന്നിട്ട് സൈഡിലുള്ള ദര്‍ശനയെ നോക്കും, ഈ കുട്ടി കാണാന്‍ കൊള്ളാമല്ലോ എന്ന് പറയും. നസ്രിയയെ ഔട്ട് ഓഫ് ഫോക്കസ് ആക്കി ദര്‍ശനയെ ഫോക്കസ് ചെയ്ത് കുറേ നേരം തങ്ങള്‍ നോക്കി ഇരുന്നിട്ടുണ്ട്.

നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ചില കഥാപാത്രത്തിന് ഇന്ന ആള്‍ ചേരും എന്ന് മനസില്‍ തോന്നാറുണ്ടല്ലോ. പല തീരുമാനങ്ങളും നമ്മുടെ മനസ് നമ്മോടു പറയുന്നതാണ്. അങ്ങനെ താന്‍ ഹൃദയം എഴുതുന്ന സമയത്ത് തോന്നി ദര്‍ശന ഈ കഥാപാത്രം ചെയ്താല്‍ അടിപൊളി ആയിരിക്കുമെന്ന് എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി