''ഭക്ഷണ ക്രമത്തില്‍ വിചിത്രമായ രീതികളാണ് ടോവിനോയുടേതെങ്കിൽ...,നാച്ചുറൽ ആക്റ്റിംഗ് എന്ന് പറഞ്ഞ് കുളിക്കാത്ത ആളാണ് ദർശന '': വിനീത് കുമാർ

ടൊവിനോ തോമസിനെ പ്രധാന കഥാപാത്രമാക്കി വിനീത് കുമാർ സംവിധാനം ചെയ്ത ചിത്രം ഡിയർ ഫ്രണ്ടിന്റെ  പ്രൊമോഷന്‍ വീഡിയോ ശ്രദ്ധ നേടുന്നു. നെറ്റ്ഫിളിക്‌സിലാണ് വീഡിയോ റിലീസ് ചെയ്ത്. ബെംഗളൂരുവിലെ ഏതാനും ചെറുപ്പക്കാരുടെ കഥ പറഞ്ഞ ചിത്രം ജൂണ്‍ പത്തിനായിരുന്നു തിയേറ്ററുകളിലെത്തിയത്. എന്നാൽ തിയേറ്ററില്‍ ചിത്രം നിരാശയാണുണ്ടാക്കിയത്. എന്നാലിപ്പോള്‍ ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തിന് അഭിനന്ദന പ്രവാഹമാണ്.

ടൊവിനോ തോമസ്, വിനീത് കുമാര്‍, ദര്‍ശന, അര്‍ജുന്‍ എന്നിവര്‍ പങ്കെടുത്ത പ്രൊമോഷന്‍ വീഡിയോയിൽ ഓരോ ചോദ്യങ്ങള്‍ക്കും ഓരോരുത്തരുടെയും പേര് പറയുന്ന രീതിയിലാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ലുക്കിനെ പറ്റി ഒട്ടും ചിന്തിക്കാത്തത് ആരാണെന്ന അവതാരകന്റെ അടുത്ത ചോദ്യത്തിന്. ടൊവിനോ ഒഴികെ എല്ലാവരും ദർശനയെയാണ് പറഞ്ഞത്.

ദർശന ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാലും ഇതുപോലെ തന്നെയാണ് ഇരിക്കുന്നതെന്ന് ടൊവിനോ പറഞ്ഞു. നാച്ചുറൽ ആക്റ്റിങ് അങ്ങനെ വേണമെന്നാണ് ദർശന പറയുന്നതെന്നും ഉറങ്ങിയെഴുന്നേറ്റതു പോലെ വരും, ചിലപ്പോൾ കുളിക്കുക പോലുമില്ലെന്ന് സംവിധായകനായ വിനീതും പറഞ്ഞു. ഏറ്റവും ഉടായിപ്പ് ആരാണെന്ന ചോദ്യത്തിനും, ഏറ്റവും കൂടുതൽ ചളി അടിക്കുന്നത് ആരാണെന്ന ചോദ്യത്തിനും ബേസിലെന്നായിരുന്നു എല്ലാവരും ഒരേപോലെ പറഞ്ഞ ഉത്തരം.

ഭക്ഷണ ക്രമത്തില്‍ വിചിത്രമായ രീതികളുള്ളത് ആര്‍ക്കാണെന്ന ചോദ്യത്തിന് എല്ലാവരുടെയും ഉത്തരം ടൊവിനോ എന്നായിരുന്നു. ടൊവിനോ എല്ലാ ദിവസവും പിസാ ഹട്ടില്‍ പോയി ബാര്‍ബിക്യൂ ചിക്കന്‍ വിങ്‌സ് കഴിക്കുമെന്നായിരുന്നു വെന്നാണ് ദര്‍ശന പറഞ്ഞത്. രണ്ട് ചിക്കന്‍ വിങ്‌സ് വാങ്ങുമെന്നും ഒരെണ്ണം ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും, ഒരെണ്ണം ടൊവിനോ  തന്നെ കഴിക്കുമായിരുന്നെന്നും ദര്‍ശന പറഞ്ഞു.

Latest Stories

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്