സിനിമയില്‍ അഭിനയിക്കാന്‍ വേണ്ട മാനദണ്ഡം എന്താണെന്ന് പ്രേക്ഷകന്റെ ചോദ്യത്തിന് വിനയന്റെ മറുപടി, കൈയടിനല്‍കി സോഷ്യല്‍ മീഡിയ

സിനിമാ മേഖലയിലെ സ്വജനപക്ഷപാതത്തെക്കുറിച്ചുള്ള ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് സംവിധായകന്‍ വിനയന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ പുതിയ ചിത്രമായ ‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് വിനയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെയാണ് ഒരു പ്രേക്ഷകന്‍ ചോദ്യവുമായി എത്തിയത്.

‘സിനിമയില്‍ അഭിനയിക്കുന്ന ആളുകള്‍ മുഴുവനും പഴയ നടിയുടെ അനിയത്തി അലെങ്കില്‍ പഴയ നടന്റെ അനിയന്‍.. സിനിമാ കുടുംബത്തിലെ അംഗങ്ങള്‍ ആയിരിക്കും. അങ്ങനെയാ കണ്ടുവരുന്നത്. അല്ലാത്തെ കഴിവുള്ള ഒരുപാട് പേര് ഒരു ചാന്‍സ് ചോദിച്ചാല്‍ കിട്ടില്ല. എന്താ ഇതിനു പിന്നിലെ രഹസ്യം?

അതോ പൈസയാണോ പ്രശ്‌നക്കാരന്‍ അതോ സൗന്ദര്യമോ? സൗന്ദര്യം നോക്കിയാണ് അഭിനേതാവിനെ തിരഞ്ഞെടുക്കുന്നതെങ്കില്‍ സത്യന്‍ എന്ന അതുല്യ പ്രതിഭ ഉണ്ടാവില്ല. വിനയന്‍ എന്ന സംവിധായകനോട് ബഹുമാനത്തോടെ ചോദിച്ചോട്ടെ, സിനിമയില്‍ അഭിനയിക്കാന്‍ വേണ്ട മാനദണ്ഡം എന്താണ്? കഴിവ്, പൈസ, സൗന്ദര്യം, വിദ്യാഭ്യാസം..?. എന്നായിരുന്നു പ്രേക്ഷകന്റെ ചോദ്യം.

‘നിങ്ങള്‍ പറയുന്നതാണ് മാനദണ്ഡം എങ്കില്‍ കലാഭവന്‍ മണിയെയും ജയസൂര്യയെയും മണിക്കുട്ടനെയും സെന്തിലിനെയും ഒന്നും ഞാന്‍ നായകന്‍മാരാക്കില്ലായിരുന്നല്ലോ?’. എന്നായിരുന്നു വിനയന്‍ നല്‍കിയ മറുപടി. വിനയന്റെ മറുപടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. സംവിധായകന്റെ മറുപടി അംഗീകരിച്ച് നിരവധിപേര്‍ രംഗത്ത് വന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്‍.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ