പത്ത് നാഷണല്‍ അവാര്‍ഡ് കിട്ടുന്നതിന് തുല്യമായാണ് ഞാന്‍ ഇതിനെ കാണുന്നത്, കുറേ മനുഷ്യ ജന്മങ്ങളെ ഈ സിനിമയിലൂടെ ലൈംലൈറ്റിലേക്ക് കൊണ്ടു വരാന്‍ സാധിച്ചതില്‍ അഭിമാനം: വിനയന്‍

മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമയാണ് അത്ഭുതദ്വീപ്. കുഞ്ഞു മനുഷ്യരുടെ കഥ പറഞ്ഞ സിനിമയില്‍ ഗിന്നസ് പക്രു അടക്കം നിരവധി താരങ്ങളാണ് അണിനിരന്നത്. ഈ ചിത്രത്തിന് ശേഷം കുഞ്ഞന്‍മാരായ അഭിനേതാക്കളുടെ ജീവിതത്തില്‍ സംഭവിച്ച മാറ്റത്തെ കുറിച്ചാണ് സംവിധായകന്‍ വിനയന്‍ പറയുന്നത്.

മമ്മൂട്ടിയുടെയോ, മോഹന്‍ലാലിന്റെയോ, ജയറാമിന്റെയോ, ദിലീപിന്റെയോ ഒക്കെ പടമല്ലാതെ മറ്റുള്ള പടങ്ങള്‍ക്ക് നില്‍ക്കാന്‍ പറ്റുമോ എന്ന് ചോദിച്ചിടത്താണ് 75-ാം ദിവസത്തെ അത്ഭുത ദീപിന്റെ പോസ്റ്റര്‍ അടിച്ച് വന്നത്. സരിത സവിത സംഗീത തിയേറ്ററില്‍ വന്ന പക്രുവിന് ഇത് വിശ്വസിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. കണ്ണൊക്കെ നിറഞ്ഞു. പക്രുവിന്റെ ജീവിതത്തില്‍ നേടാവുന്ന ഒരു വലിയ സംഭവമായി അത് മാറി.

പക്രുവിന്റെ മാത്രമല്ല, ആ ചിത്രത്തിന് ശേഷം താന്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ കുറേ കുഞ്ഞന്‍മാരുടെ കല്യാണത്തിന് പോയി. ആ സിനിമയോടെ ഇവരുടെ മനസ് പൊസിറ്റീവ് ആയി. ഇത് പത്ത് നാഷണല്‍ അവാര്‍ഡ് കിട്ടുന്നതിന് തുല്യമായാണ് താന്‍ കണ്ടത്. ഇവര്‍ക്ക് ജോലി കിട്ടാന്‍ തുടങ്ങി. ടിവി ഷോകളില്‍ വലിയ ഗ്രൂപ്പ് ആയിട്ട് തന്നെ പങ്കെടുത്തു. ഇതിന് ശേഷം പലരും പറഞ്ഞു, ‘സാറേ ഞങ്ങളിപ്പോള്‍ ജീവിച്ചു പോകുന്നുണ്ട്’ എന്ന്.

ആദ്യം അഭിനയിക്കാന്‍ അത്ഭുതം കാണുന്ന പോലെ വന്നവര്‍ പിന്നെ ടിവി ഷോകളില്‍ തിരക്കുള്ളവരായി മാറി. കുറേ മനുഷ്യ ജന്മങ്ങളെ സിനിമ എന്ന ലൈം ലൈറ്റിലേക്ക് കൊണ്ടു വരാനും അവര്‍ക്ക് തന്നെ അഭിമാനം ഉണ്ടാവാനും അത്ഭുതദ്വീപ് കൊണ്ട് സാധിച്ചു എന്നത് തന്റെ ജീവിതത്തിലെ സന്തോഷകരമായ കാര്യമാണ് എന്നും വിനയന്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

'ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു, തോൽവിക്ക് കാരണം എന്തെന്ന് പഠിക്കും... തിരുത്തും'; എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ

കൊച്ചിക്ക് യുഡിഎഫ് തരംഗം; കൊച്ചി കോര്‍പ്പറേഷന്‍ തിരിച്ചുപിടിച്ചു; ദീപ്തി മേരി വര്‍ഗീസ് അടക്കം പ്രമുഖ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ആധികാരിക ജയം

'യുഡിഎഫ് തികഞ്ഞ സന്തോഷത്തിൽ, കേരളം ഞങ്ങൾക്കൊപ്പം'; എൽഡിഎഫിന്റെ കള്ള പ്രചാരണം ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ, ബലാത്സംഗ കേസിലെ കൂട്ടുപ്രതി; ഫെനി നൈനാന് അടൂർ നഗരസഭയിൽ‌ തോൽവി

തൃശൂര്‍ യുഡിഎഫ് എടുത്തു; 10 വര്‍ഷത്തിന് ശേഷം തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചു; ലീഡ് നില കേവല ഭൂരിപക്ഷത്തില്‍

അഭിമാനകരമായ വിജയം, സന്തോഷമുണ്ടെന്ന് വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡിൽ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം

മുട്ടടയില്‍ സിപിഎമ്മിനെ മുട്ടുകുത്തിച്ച് വൈഷ്ണ സുരേഷ്; നിയമ പോരാട്ടത്തിലൂടെ വോട്ടര്‍പട്ടികയില്‍ തിരിച്ചെത്തി ഇടത് കോട്ടയില്‍ അട്ടിമറി ജയം