'പതിനാറാം വയസു മുതല്‍ സിനിമയോടു 'നോ' പറഞ്ഞു, തിരിച്ചു വരവിന് പിന്നില്‍ 'പൃഥ്വിരാജ്': ദുര്‍ഗ കൃഷ്ണ

താന്‍ സിനിമയില്‍ വീണ്ടും എത്തിയതിന്റെ കാരണം വെളിപ്പെടുത്തി നടി ദുര്‍ഗ കൃഷ്ണ. മൂകാംബികയില്‍ തൊഴു തിട്ട് വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് വിമാനത്തിന്റെ ഓഡിഷനു വേണ്ടി വിളിക്കുന്നത്. ഒരിക്കലും സിനിമ സ്വപ്നം കണ്ടയാളല്ല ഞാന്‍. നൃത്തമാണ് അന്നും ഇന്നും ഇഷ്ടം. പതിനാറാം വയസ്സു മുതല്‍ സിനിമയോടു “നോ” പറഞ്ഞു നടന്നിട്ട് ഇപ്പോ എന്തേ ഈ സിനിമയിലേക്കു വന്നു എന്നു ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ “പൃഥ്വിരാജ്”. ദുര്‍ഗ പറഞ്ഞു

ഹയര്‍സെക്കന്‍ഡറിയില്‍ പഠിക്കുമ്പോ ള്‍ തന്നെ ഞാന്‍ ഭരതനാട്യം ഡിപ്ലോമയ്ക്കും ചേര്‍ന്നിരുന്നു. കാലിന് അപകടം പറ്റിയിട്ട് കുറച്ചു നാള്‍ ഡാന്‍സ് ചെയ്യാന്‍ പറ്റിയില്ല. കാലുറപ്പിച്ച് കുത്തി നില്‍ക്കാന്‍ തന്നെ പാടായിരുന്നു. നൃത്തം ചെയ്യാന്‍ സാധിക്കുമോ എന്നു ഡോക്ടര്‍മാര്‍ക്കു പോ ലും സംശയം. ഡാന്‍സിനും പഠനത്തിനും ബ്രേക് വന്ന ആ സമയത്താണ് മോഡലിങ് ചെയ്തു തുടങ്ങിയത്. അതു വഴിയാണ് സിനിമയിലേക്ക് ഞാന്‍ റെഫര്‍ ചെയ്യപ്പെടുന്നതും. ഓഡിഷന് ഈ സിനിമയിലെ തന്നെ ദേഷ്യപ്പെടുന്ന സീനുകളും തമാശ സീനുകളുമാണ് അഭിനയിക്കാന്‍ പറഞ്ഞത്. പോരുമ്പോള്‍ പറഞ്ഞു “വേറെ ആരെയെങ്കിലും കാണുന്നെങ്കില്‍ ഇതിന്റെ റിസല്‍റ്റ് അറിഞ്ഞതിനു ശേഷം മാത്രം മതി.”- വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദുര്‍ഗ വ്യക്തമാക്കി.

വിമാനം ഒരു റിയല്‍ ലൈഫ് സ്റ്റോറിയാണ്. തന്ന റോള്‍ നന്നായി ചെയ്തു എന്നാണ് വിശ്വാസം. വേ റെ പല ഓഫറുകളും വന്നിട്ടുണ്ട് പക്ഷേ, ഒന്നും തീരുമാനിച്ചിട്ടില്ല. എന്നെ തന്നെ സ്‌ക്രീനില്‍ കണ്ട് നന്നായി പഠിച്ച് കുഴപ്പങ്ങളും തെറ്റുകളുമെല്ലാം തിരുത്തി മുന്നോട്ടു പോകാമെന്നാ
ണ് തീരുമാനം. അതല്ലേ അ തിന്റെ ശരി? ദുര്‍ഗ ചോദിച്ചു

Latest Stories

ഇടപ്പെട്ട് മന്ത്രി ഗണേഷ് കുമാർ; കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണായത് അന്വേഷിക്കാൻ നിർദേശം

ഐപിഎല്ലില്‍ കളിക്കുന്നതും രാജ്യത്തിന് വേണ്ടി കളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്: സുനില്‍ ഗവാസ്‌കര്‍

തൊഴിൽ നിയമങ്ങൾ അട്ടിമറിക്കപ്പെടുന്ന കാലഘട്ടത്തിലെ തൊഴിലാളി ദിനം; അറിയാം ചരിത്രവും പ്രാധാന്യവും

IPL 2024: മത്സരം തോറ്റതിന് പിന്നാലെ ഹാർദിക്കിനും രോഹിത്തിനും ബുംറക്കും കിട്ടിയതും വമ്പൻ പണി, സംഭവം ഇങ്ങനെ

IPL 2024: അന്ന് തിലക് ഇന്ന് രോഹിത്, തോല്‍വിയില്‍ പതിവ് ശൈലി തുടര്‍ന്ന് ഹാര്‍ദ്ദിക്; വിമര്‍ശനം

രോഗബാധിതനായ പോരാളിയെ അടിച്ചാണ് അന്ന് ധോണി മാസ് കാണിച്ചത്, അവൻ പൂർണ ആരോഗ്യവാനായിരുനെങ്കിൽ എംഎസിന്റെ മുട്ടിടിക്കുമായിരുന്നു; വെളിപ്പെടുത്തലുമായി വരുൺ ആരോൺ

അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു; രജനികാന്ത്- ലോകേഷ് ചിത്രത്തിനെതിരെ ഇളയരാജ

'അഭിനയം നന്നായിട്ടുണ്ട്'; 'പരം സുന്ദരി' പാടിയ മഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ

ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഇടംപിടിച്ചതില്‍ പ്രതികരണവുമായി ശ്രീശാന്ത്, പിന്നാലെ പൊങ്കാലയുമായി ആരാധകര്‍

നീ എന്ത് കണ്ടിട്ടാടാ ആ തിലകിനെ ട്രോളിയത്, ആദ്യം ഇയാൾ മര്യാദക്ക് ഒരു ഇന്നിംഗ്സ് കളിക്ക്; ഹാർദികിനെതിരെ ഇർഫാൻ പത്താൻ; ഇന്നലെ കാണിച്ച മണ്ടത്തരത്തിനെതിരെ വിമർശനം