ഇത് സംഭവിച്ചത് നിങ്ങളുടെ പിടിപ്പുകേട് കൊണ്ട് ; വാരിസിന്റെ അണിയറപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് വിജയ്

തമിഴ് സിനിമാ ലോകത്തെ മുന്‍നിര താരമായ വിജയ്ക്ക് തെന്നിന്ത്യ മുഴുവന്‍ ആരാധകരുണ്ട്. കേരളത്തില്‍ അദ്ദേഹത്തിന്റെ ഫാന്‍ബേസ് ശക്തമാണെന്ന് തന്നെ പറയാം. തെലുങ്കിലും തന്റെ സിനിമകള്‍ക്ക് നല്ലൊരു വിപണി നടന്‍ ലക്ഷ്യമിടുന്നുണ്ട്. അത് കൂടി മുന്‍കൂട്ടി കണ്ടാണ് അദ്ദേഹം വാരിസ് സിനിമയ്ക്ക് കരാറൊപ്പിട്ടത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ അത്ര നല്ല പ്രതികരണമല്ല നേടിത്തന്നത്.

അതിനോടൊപ്പം തന്നെ ഡബ്ബിംഗില്‍ വന്ന ചില സാങ്കേതിക തകരാറുകള്‍ മൂലം തമിഴ് റിലീസിന് 3 ദിവസത്തിന് ശേഷം മാത്രമേ തെലുങ്ക് പതിപ്പ് വരസുഡു റിലീസ് ചെയ്യുകയുള്ളൂ ഈ സാഹചര്യം വിജയ്യെ ചൊടിപ്പിച്ചിട്ടുണ്ട്, അദ്ദേഹം വാരിസ് ടീമിനെതിരെ പൊട്ടിത്തെറിച്ചെന്നാണ് വിവരം.

അതേസമയം, ‘വാരിസിന്റെ റിലീസ് ആഘോഷമാക്കിയിരിക്കുകയാണ് വിജയ് ആരാധകര്‍. എന്നാല്‍ ക്ലീഷേ കഥ തന്നെ എന്നാണ് സിനിമയെ കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്. കോപ്റേറ്റ് മുതലാളി ആയ അച്ഛന്റെ ബിസിനസില്‍ താല്‍പര്യം ഇല്ലാത്ത മകന്‍ പിന്നീട് അത് ഏറ്റെടുക്കുന്നതും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് വാരിസ് പറയുന്നത്.

എന്നാല്‍ ചിത്രത്തിലെ ബിജിഎമ്മും മ്യൂസിക്കും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. നല്ല ഫാമിലി എന്റര്‍ടെയ്നര്‍ ആണെന്നും ചില പ്രേക്ഷകര്‍ പ്രതികരിക്കുന്നുണ്ട്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായി എത്തിയത്.

പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കേരളത്തില്‍ ഒരുപാട് ആരാധകരുള്ള താരമാണ് വിജയ്. അതിനാല്‍ 400 അധികം സ്‌ക്രീനുകളിലായാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്.

Latest Stories

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ