മോട്ടിവേഷണല്‍ സ്പീക്കറായി എന്നെ കാണേണ്ട, എനിക്കും എന്റേതായ പ്രശ്‌നങ്ങളുണ്ട്: വിജയ് സേതുപതി

്ആളുകള്‍ തന്നെ ഒരു മോട്ടിവേഷന്‍ സ്പീക്കറായി കാണാറുണ്ടെന്നും എന്നാല്‍ അങ്ങനെ കാണേണ്ട ആവശ്യമില്ലെന്നും പറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി. താന്‍ തന്റെ ജീവിതത്തിലെ ചില അനുഭവങ്ങള്‍ മാത്രമാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ അങ്ങനെ മോട്ടിവേറ്റ് ചെയ്യുന്നതല്ല. ലൈഫിലെ ചില എക്‌സ്പീരിയന്‍സ് ഷെയര്‍ ചെയ്യുകയാണ്. ആളുകള്‍ ചോദ്യം ചോദിക്കുമ്പോള്‍ എന്റെ ലൈഫ് എക്‌സ്പീരിയന്‍സ് വെച്ചു മറുപടി പറയുന്നു. അതിന്റെ ലക്ഷ്യം ആരെയെങ്കിലും മോട്ടിവേറ്റ് ചെയ്യാം എന്നല്ല. ആര് എന്ത് ചെയ്താലും അവരുടെ ഉള്ളിലിരിക്കുന്ന ഫയര്‍ ആണ് പുറത്തു വരിക. പുറത്തു നിന്നുള്ള ഒരാള്‍ക്കു അത് കൊളുത്തിവിടാന്‍ കഴിയില്ല. ഇത്തരത്തിലാണ് ഞാന്‍ ഇന്റര്‍വ്യൂകളില്‍ പറയാറുള്ളത്.

എല്ലാ ജോലിയിലിരിക്കുമ്പോഴും എല്ലാവര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാവും. എനിക്കുമുണ്ട്. ഞാന്‍ എന്റെ അനുഭവങ്ങള്‍ ഷെയര്‍ ചെയ്യുന്നുണ്ടെന്ന് കരുതി ഞാന്‍ ക്ലിയര്‍ ആയിട്ടിരിക്കുന്നു എന്നല്ല അതിനര്‍ത്ഥം. എനിക്കും പ്രശ്‌നങ്ങള്‍ ഉണ്ട്. ഞാന്‍ അനുഭവം പറയുന്നുണ്ടെന്ന് കരുതി ഞാന്‍ മോട്ടിവേറ്റ് ചെയ്യുന്നു എന്നല്ല. പലരും എന്നെ മോട്ടിവേഷന്‍ സ്പീക്കറിനെ പോലെയാണ് കാണുന്നത്. എന്നെ അത്തരത്തില്‍ കാണേണ്ടതില്ല,’ അദ്ദേഹം പറഞ്ഞു.

വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാതുവാക്കുല രണ്ടു കാതല്‍ എന്ന സിനിമയാണ് വിജയ് സേതുപതിയുടെ റിലീസാവാനിരിക്കുന്ന പുതിയ ചിത്രം. നയന്‍താര, സാമന്ത എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

Latest Stories

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!

ടി20 ലോകകപ്പ് 2024: ഇത് കരിയറിന്‍റെ തുടക്കം മാത്രം, ഇനിയേറെ അവസരങ്ങള്‍ വരാനിരിക്കുന്നു; ഇന്ച്യന്ർ യുവതാരത്തെ ആശ്വസിപ്പിച്ച് ഗാംഗുലി

താനൂര്‍ കസ്റ്റഡി മരണം; നാല് പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ

ഈ സൈക്കിളിൽ കാൽ നിലത്തു ചവിട്ടാതെ 10 മീറ്റർ ഓടിക്കാമോ? 10,000 നേടാം!

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രെയ്മില്‍, ഷൂട്ടിംഗ് ആരംഭിച്ചു; വരാനിരിക്കുന്നത് ഗംഭീര പടം

വേതാളം പോലെ കൂടെ തുടരുന്ന ശാപം..., മാർക്ക് ബൗച്ചറും ഹാർദിക്കും ചേർന്ന് മുംബൈയെ കഴുത്ത് ഞെരിച്ച് കൊന്നത് ഇങ്ങനെ

ഐപിഎല്‍ 2024: എങ്ങനെ തോല്‍ക്കാതിരിക്കും, അവന് ടീമില്‍ പുല്ലുവില അല്ലെ കൊടുക്കുന്നത്; തുറന്നുപറഞ്ഞ് മുന്‍ താരം