മോഹന്‍ലാലിന് ഒപ്പമുള്ള ആദ്യ മലയാള സിനിമയ്ക്ക് ശേഷം എന്നെ രാശിയില്ലാത്തവളാക്കി, എട്ട് സിനിമകളില്‍ നിന്നും മാറ്റി: വിദ്യാ ബാലന്‍

ആദ്യ സിനിമ മുതല്‍ രാശിയില്ലാത്തവള്‍ എന്ന് മുദ്ര കുത്തപ്പെട്ടതിനെ കുറിച്ച് നടി വിദ്യാ ബാലന്‍. മോഹന്‍ലാലിനൊപ്പമാണ് വിദ്യ അഭിനയരംഗത്തേക്ക് എത്തുന്നത്. എന്നാല്‍ ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. ഇതോടെ തനിക്ക് ലഭിച്ച 8 സിനിമകളില്‍ നിന്നും മാറ്റിയതായും വിദ്യ പറയുന്നു. കരിയറിന്റെ തുടക്കകാലത്ത് അനുഭവിച്ച ദുരിതത്തെ കുറിച്ചാണ് വിദ്യ ഇന്ത്യ ടുഡേയോട് വെളിപ്പെടുത്തിയത്.

വിദ്യ ബാലന്റെ വാക്കുകള്‍:

മോഹന്‍ലാലിനൊപ്പം മലയാളത്തില്‍ ആദ്യമായി ഫീച്ചര്‍ ഫിലിം ചെയ്തു. എന്റെ ആദ്യ ഷെഡ്യൂളിന് ശേഷം 7, 8 സിനിമകളുടെ ഓഫറുകളും ലഭിച്ചു. എന്നാല്‍ ആദ്യ ഷെഡ്യൂളിന് ശേഷം എന്നെ സിനിമയില്‍ നിന്നും ഒഴിവാക്കി. ഇതോടെ മറ്റു സിനിമകളില്‍ നിന്നും എന്നെ മാറ്റി. തുടര്‍ന്ന് എന്നെ രാശിയില്ലാത്തവള്‍ ആയി മുദ്രകുത്തി.

ഇത് പരിഹാസ്യമാണ്. ഞാന്‍ ഇതില്‍ വിശ്വസിക്കുന്നില്ല. അത്തരം അന്ധവിശ്വസമുള്ള ആളല്ല ഞാന്‍. വിജയമോ പരാജയമോ മറ്റൊരാള്‍ കാരണമാകും എന്ന് ഞാന്‍ കരുതുന്നില്ല. സിനിമകളില്‍ നിന്നും എന്നെ മാറ്റിയതോടെ എന്റെ ഹൃദയം തകര്‍ന്നു. അക്കാലത്ത് ഒരു വലിയ സിനിമയില്‍ നിന്നും എന്നെ പുറത്താക്കി.

ദേഷ്യം മുഴുവന്‍ അമ്മയോടാണ് കാണിച്ചത്. പ്രാര്‍ത്ഥനകളിലൂടെയും മെഡിറ്റേഷനിലൂടെയും എന്നെ ശാന്തയാക്കാന്‍ അമ്മ ശ്രമിച്ചു. എന്തുകൊണ്ട് നിനക്ക് ഇരുന്ന് പ്രാര്‍ത്ഥിച്ചു കൂടാ എന്ന് അവര്‍ ചോദിച്ചു. എന്നാല്‍ ദേഷ്യവും നിസ്സാഹായവസ്ഥയും കാരണം ഞാന്‍ അമ്മയുമായി വഴക്കിടുകയായിരുന്നു.

Latest Stories

നടി അമൃത പാണ്ഡേ മരിച്ച നിലയില്‍! ചര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം