ആ വിവരം അറിഞ്ഞ് തകർന്നുപോയി, മൂന്നാം നിലയിൽ നിന്ന് ചാടി മരിക്കാൻ ആലോചിച്ചു, വെളിപ്പെടുത്തി വിക്കി കൗശലിന്റെ പിതാവ്

അർബുദ ബാധിതനാണെന്ന് അറിഞ്ഞ ശേഷം മാനസികമായി തകർന്നുപോയെന്നും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചുവെന്നും വെളിപ്പെടുത്തി നടൻ വിക്കി കൗശലിൻ‌റെ പിതാവും ആക്ഷൻ ഡയറക്ടറുമായ ശ്യാം കൗശൽ. തനിക്ക് കാൻസർ ആണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ‌ ഞെട്ടിപ്പോയെന്ന് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കാൻസർ ആണെന്നും രക്ഷപ്പെടാനുളള സാധ്യത വളരെ കുറവാണെന്നും അറിഞ്ഞ സമയം ഇത് തന്നെ വല്ലാതെ തളർത്തിക്കളഞ്ഞുവെന്ന് ശ്യാം കൗശൽ പറയുന്നു. ഈ സമയത്ത് ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കാൻ ആലോചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

“2003ലാണ് താൻ ഒരു ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നത്. അതിന് ശേഷമാണ് അർബു​ദം കണ്ടെത്തിയത്. ഇതറിഞ്ഞ് അന്ന് തനിക്കൊപ്പം ആശുപത്രി മുറിയിലുണ്ടായിരുന്നവർ എല്ലാം ദുഖിതരായി. താൻ രക്ഷപ്പെടില്ലെന്ന് ഡോക്ടർ പറഞ്ഞു. ഒരു ദിവസം വൈകുന്നേരമാണ് ഇക്കാര്യം എന്നോട് പറയുന്നത്. അന്ന് രാത്രി ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് ചാടി മരിക്കാനുളള ഒരു ഭ്രാന്തൻ ചിന്ത തനിക്കുണ്ടായെന്നും ശ്യാം കൗശൽ പറഞ്ഞു. ആ ഒരു തീരുമാനം എടുത്തത് തന്റെ ബലഹീനത കൊണ്ടല്ല. എന്തായാലും മരിക്കും. അങ്ങനെയെങ്കിൽ എന്തുകൊണ്ട് അത് ഇപ്പോഴായിക്കൂടാ എന്നാണ് ചിന്തിച്ചത്”.

“അന്ന് ശസ്ത്രക്രിയക്ക് ശേഷം തനിക്ക് അനങ്ങാൻ കഴിഞ്ഞിരുന്നില്ലെന്നും വിക്കി കൗശലിന്റെ പിതാവ് പറയുന്നു. നല്ല ജീവിതം നയിച്ചതിനാൽ അപ്പോൾ തന്നെ കൊണ്ടുപോകണമേ എന്ന് ദൈവത്തോട് പ്രാർഥിച്ചു. ആ ദിവസത്തിന് ശേഷം തനിക്ക് ഇപ്പോൾ മരണഭയമില്ലെന്നും അദ്ദേഹം പോഡ്കാസ്റ്റിൽ പറഞ്ഞു. പിന്നീട് കുറച്ച് ശസ്ത്രക്രിയകളുടെ കാര്യമേയുളളൂവെന്നും സുഖം പ്രാപിക്കുമെന്ന പ്രതീക്ഷ ലഭിച്ചു. ആ സംഭവത്തിന് ശേഷം ജീവിതത്തോടുളള തന്റെ കാഴ്ചപ്പാട് മാറിയെന്നും അത് തന്റെ ഇച്ഛാശക്തിയെ ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഭാ​ഗ്യവശാൽ കാൻസർ തന്റെ ശരീരത്തിൽ പടർന്നിരുന്നില്ല. താൻ ദൈവത്തോട് 10 വർഷം കൂടി ആയുസ് തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇന്ന് അത് 22 വർഷമായിരിക്കുന്നു”, അഭിമുഖത്തിൽ ശ്യാം കൗശൽ കൂട്ടിച്ചേർത്തു.

Latest Stories

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്