ബിഗ് ബജറ്റ് ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ ഡീഗ്രേഡിങ് തടഞ്ഞാല്‍ മാത്രമേ വിജയിക്കാനാവൂ; മുന്നറിയിപ്പുമായി വേണു കുന്നപ്പിള്ളി

മമ്മൂട്ടി ചിത്രം മാമാങ്കത്തിനെതിരെ വളരെ വ്യാപകമായ ഡീഗ്രേഡിംഗാണ് സോഷ്യല്‍മീഡിയയില്‍ നടന്നത്. ഇപ്പോഴിതാ ബിഗ് ബജറ്റ് സിനിമ ചെയ്യുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് വേണുകുന്നപ്പിള്ളി.

ചിത്രത്തിലെ ചില രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അതില്‍ വേറെ സൗണ്ട് ചേര്‍ത്തും മറ്റു സിനിമകളിലെ സംഭാഷണങ്ങള്‍ ചേര്‍ത്തും ഷെയര്‍ ചെയ്യുകയാണ് ചെയ്തിരിക്കുന്നതെന്ന് വേണു കുന്നപ്പിള്ളി പറഞ്ഞു. ഫേസ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നുമെല്ലാം അത്തരത്തിലുള്ള 1600ഓളം വീഡിയോകള്‍ ഡിലീറ്റ് ചെയ്യുവാന്‍ സാധിച്ചെങ്കിലും വാട്ട്‌സാപ്പ് വഴി ഷെയര്‍ ചെയ്യപ്പെട്ടത് ഒന്നും തന്നെ ചെയ്യുവാന്‍ കഴിഞ്ഞില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കുമ്പോള്‍ ഇത്തരത്തിലുള്ള ഡീഗ്രേഡിങ് തടയുവാനുള്ള മാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ മാത്രമേ വിജയിക്കാനാകൂ എന്നൊരു താക്കീതും വേണു കുന്നപ്പിള്ളി നല്‍കി. മമ്മൂട്ടി, സംവിധായകന്‍ എം പദ്മകുമാര്‍, ഉണ്ണി മുകുന്ദന്‍, ഇനിയ, അനു സിത്താര , പ്രാചി ടെഹ്ലന്‍ എന്നിവരും പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

Latest Stories

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍