'മദ്യപിക്കുന്നത് തുറന്നു പറയാന്‍ എന്തിനാണ് പേടിക്കുന്നത്, അത് അത്ര വലിയ കുറ്റമാണോ?'; പരിഹസിച്ചവരോട് വീണ നന്ദകുമാര്‍

ആസിഫ് അലി നായകനായ “കെട്ട്യോളാണ് എന്റെ മാലാഖ” യിലൂടെ പുതിയൊരു നായികയെ മലയാളത്തിന് ലഭിച്ചിരിക്കുകയാണ് വീണ നന്ദകുമാര്‍. ചിത്രത്തിലെ വീണയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അതിനു ശേഷം ഒരു അഭിമുഖത്തില്‍ “രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കും” എന്നു വീണ പറഞ്ഞത് ഏറെ ട്രോളുകള്‍ക്ക് വഴി വെച്ചിരുന്നു. ഇപ്പോഴിതാ അതിനോട് പ്രതികരിച്ചിരിക്കുകയാണ് വീണ.

“മദ്യപിക്കുന്നത് തുറന്നുപറയാന്‍ എന്തിനാണ് മടിക്കുന്നത്. അത് അത്രവലിയ കുറ്റമാണോ? ബിയറിട്ടാല്‍ കുറച്ചധികം സംസാരിക്കും എന്ന് ഞാനൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഞാന്‍ ബിയര്‍ കഴിക്കാറുണ്ട്. ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം കുട്ടികളും ബിയര്‍ അടിക്കുന്നവരാണ്. അത് തുറന്നു പറയുന്നതില്‍ കുഴപ്പമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. മറ്റൊരാളെയും ദ്രോഹിക്കുന്ന കാര്യമൊന്നുമല്ലല്ലോ.”

“അത് ഓരോരുത്തരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. പിന്നെ, ഞാന്‍ പറഞ്ഞത് വളച്ചൊടിച്ച് ആഘോഷിക്കുന്നതും ട്രോള്‍ വീഡിയോ ഇറക്കുന്നതുമൊക്കെ ശരിയാണോ എന്നത് അത് ചെയ്യുന്നവര്‍ ചിന്തിക്കുക.” സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തില്‍ വീണ പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ