ഏത് ബ്രാന്‍ഡ് ആണ് വേണ്ടതെന്ന് ചോദിക്കുന്നു.. എന്നെ കുറിച്ച് ഇങ്ങനെയാണ് ചിന്തിച്ച് വച്ചിരിക്കുന്നത്: വാണി വിശ്വനാഥ്

മലയാള സിനിമയില്‍ ഗംഭീര തിരിച്ചു വരവിന് ഒരുങ്ങുകയാണ് നടി വാണി വിശ്വനാഥ്. പണ്ട് ചെയ്ത ശക്തമായ കഥാപാത്രങ്ങളാണ് വാണിക്ക് ഇന്നും ജനപ്രീതി നിലനില്‍ക്കാനുള്ള കാരണം. എന്നാല്‍ പഴയ സിനിമകളില്‍ പുകവലിക്കുന്നതും മദ്യപിക്കുന്നതുമായ കഥാപാത്രങ്ങള്‍ ചെയ്തതിനാല്‍, വാണി യഥാര്‍ത്ഥ ജീവിതത്തിലും അങ്ങനെ തന്നെയാണ് എന്നാണ് പലരുടെയും ചിന്ത.

പലരും അങ്ങനെയാണ് ഇപ്പോഴും തന്നെ കുറിച്ച് ചിന്തിച്ച് വച്ചിരിക്കുന്നത് എന്നാണ് വാണി പറയുന്നത്. 2000ല്‍ പുറത്തിറങ്ങിയ സൂസന്ന എന്ന സിനിമയില്‍ മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന കഥാപാത്രത്തെയാണ് വാണി അവതരിപ്പിച്ചത്. വളരെ കഷ്ടപ്പെട്ടാണ് ഈ സിനിമയിലെ ചില സീനുകള്‍ ചെയ്തത് എന്നാണ് വാണി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മദ്യപിക്കുകയും സിഗരറ്റ് വലിക്കുകയും വേണം. അതൊക്കെ ചെയ്യാന്‍ എനിക്ക് പറ്റില്ലായിരുന്നു. വലിക്കുമ്പോള്‍ ചുമ വരും. ഇന്നത്തെ പോലെ ഡിജിറ്റല്‍ അല്ല ഫിലിമാണ്. അത്രയും അഭിനയിച്ച് വന്ന ഷോട്ട് പെട്ടെന്ന് നിര്‍ത്തും. അത് പ്രശ്‌നമായിരുന്നു. കുറച്ചൊക്കെ പഠിച്ച ശേഷമാണ് പിന്നീട് അഭിനയിച്ചത്.

ഇപ്പോള്‍ ചെയ്ത ആസാദി എന്ന സിനിമയിലും ഇങ്ങനെയൊരു സീനുണ്ടായിരുന്നു. അവര്‍ക്ക് പിന്നെ എന്നെ വിശ്വാസമുള്ളത് പോലെയായിരുന്നു. ഏത് ബ്രാന്‍ഡാണ് വലിക്കുക, അതൊന്ന് വാങ്ങിച്ച് വയ്ക്കാനായിരുന്നു എന്ന് പറഞ്ഞു. നിങ്ങളൊക്കെ ഇങ്ങനെയാണോ വിചാരിച്ച് വച്ചിരിക്കുന്നതെന്ന് താന്‍ തിരിച്ചു ചോദിച്ചു എന്നാണ് വാണി വിശ്വനാഥ് പറയുന്നത്.

അതേസമയം, ഒരു അന്വേഷണത്തിന്റെ തുടക്കം ആണ് വാണിയുടെ പുതിയ സിനിമ. എംഎ നിഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ 8ന് ആണ് സിനിമ റിലീസിന് ഒരുങ്ങുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം